അടിച്ചു പൊളിക്കാം (പെരുച്ചാഴി )
This page was generated on April 24, 2024, 9:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅറോറ
ഗാനരചനരാജീവ് നായര്‍
ഗായകര്‍കാർത്തിക്ക് ,അറോറ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ബാബുരാജ് ജേക്കബ് ,അജു വര്‍ഗീസ്‌ ,മുകേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2014 12:37:38.
അടിച്ചു പൊളിക്കാം... പെരുച്ചാഴി
കലക്കി മറിക്കാം... പെരുച്ചാഴി
കുതിച്ചു പറക്കാം... പെരുച്ചാഴി
പെരു പെരു പെരു പെരു പെരുച്ചാഴി

എതിരെ നിന്നാൽ... പെരുച്ചാഴി
ഭസ്മമാകും... പെരുച്ചാഴി
പൊരുതി ജയിക്കാം... പെരുച്ചാഴി

പൊരുതാം മാറ്റൊലി കാറ്റുമായ്
ഉയരെ ഉയരാം
പലനാൾ പോറ്റിയ സ്വപ്നമെ
തുണ വാ

(അടിച്ചു)

ആളെ കൂട്ടും ആനപ്പൂരം കാണാൻ
വെൺ പറവകൾ പാറി നീങ്ങി
മാരിക്കാലം മാറാപ്പേറ്റി പായും
വന മുകിലിനെ ചാരി നീങ്ങി
കടവുകൾ താണ്ടി പുഴയിലെ
കളിയോട ചിന്തുകൾ ചൊല്ലിടാം
അലമതിൽ ചാടി കടലിലെ
ഇടമഴ നനയാൻ വലയിടാം
കതിരുകൾ കൊയ്യാം കനവിലെ
പല വേഷപ്പെരുമകൾ പങ്കിടാം
പരിസരം അറിയാ പക്ഷിയായ്
നിറമുരുകിയ നടവഴി കൊടിമര ഏറ്റം

(അടിച്ചു)

ഹേയ് പത്തേമാരിക്കൊപ്പം ചുറ്റും തെന്നൽ
രസവിരലിനാൽ താളമാടി
മായക്കിളിയൊ മിന്നൽചില്ലോ മീനോ
ഒളിവിതറി രാപ്പൂക്കൾ നീട്ടി
അവനവനാടും കഥയിലെ
കനകത്തുണ്ടുകൾ കോർത്തിടാം
അടിതടയില്ലാ കളിയിലെ
അടവുകളെല്ലാം മാറ്റിടാം
അനുഭവമാണേ എൻ ഗുരു
അതുമതി ജേതാവായിടാം
ഇനിയൊരു ഗാനം പാടി നാം
ചിരി ചിതറിയ കനവഴി പുതു പടയോട്ടം

(അടിച്ചു)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts