മരം‌കൊത്തി കൊത്തി (മരംകൊത്തി)
This page was generated on April 27, 2024, 7:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമാത്യു ടി ഇട്ടി
ഗാനരചനബേബി തോമസ്
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:56:10.

മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ...(2)
ഓർമ്മകളോ നൂൽമഴയായ്...വേദനയോ പെരുമഴയായ്
ഓർമ്മകളോ നൂൽമഴയായ്...വേദനയോ പെരുമഴയായ്...
പൊട്ടിപ്പൊട്ടി ചിരിച്ചും ചുറ്റിച്ചുറ്റി കളിച്ചും
കാട്ടാറൊഴുകി കടലായി....
മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ...

ഈ വഴിയൊഴുകും യാത്രികരായ്
പഴയൊരു കഥയിൽ നാം നിറയും...(2)
അതിലൊരു മഴവില്ലഴകായി
തെളിവാനം തൂകുന്ന തേൻ‌കണമായ്...
ഒരുകുയിൽപാട്ടായ്...കുറുഞ്ഞിപ്പൂ ചിരിയായ്
മുളംതണ്ടിൽ ഒഴുകും കുളിരലയായ് ...(2)
മനസ്സൊരു മാന്ത്രിക ശ്രുതി മീട്ടും...
മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ
മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ...

ഓ...ഓ....ഓ...ഓ...
ഒരുമൊഴി മറുമൊഴിയായ് മാറും
ഇരുമിഴിയിൽ കാടോടിവരും...(2)
കാറ്റിലൊരോമൽ തുമ്പികളായ്
താളത്തിൽ ആടുന്നു പാടുന്നു നാം...
ഒരു വെയിൽ കൊള്ളാൻ ഒരു മഴ നനയാൻ
താഴ്‌വരച്ചോലയിൽ തുടിച്ചുയരാൻ
ഒരു വെയിൽ കൊള്ളാൻ ഒരു മഴ നനയാൻ
താഴ്‌വരച്ചോലയിൽ തുടിച്ചുയരാൻ....
കൊതിക്കുന്ന ഹൃദയങ്ങളൊരുമിക്കുന്നു...
(മരം കൊത്തി...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts