രാത്രിയായ് (മരംകൊത്തി)
This page was generated on March 28, 2024, 5:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമാത്യു ടി ഇട്ടി
ഗാനരചനബേബി തോമസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീജിത്ത് രവി ,മാമുക്കോയ ,കൊളപ്പുള്ളി ലീല ,കൊച്ചുപ്രേമൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:45:24.

രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി...(2)
ശിശിരം വന്നു വിളിക്കുമ്പോൾ കൊഴിയാതിരിക്കുവതെങ്ങനെ
കാലം തൊട്ടു വിളിക്കുമ്പോൾ പോകാതിരിക്കുവതെങ്ങനെ
മോഹങ്ങളൊക്കെയും വേദനയാകുന്ന ക്ഷണികജീവിതമല്ലോ മണ്ണിൽ
മനുഷ്യജന്മങ്ങളെല്ലാം....
രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി...

മൺചെരാതിൽ മിന്നിനിൽക്കും കുഞ്ഞുസൂര്യനെപ്പോലെ
മൺചെരാതിൽ മിന്നിനിൽക്കും കുഞ്ഞുസൂര്യനെപ്പോലെ...
കാട്ടുചെമ്പകം പൂത്തുലഞ്ഞൊരു നിശാസുഗന്ധം പോലെ
സുരഭിലമാകും ഈ വനവീഥിയിൽ മാഞ്ഞുപോയ് നിൻ നിഴലും
തരളിതമാം തേന്മൊഴിയും...
ഇനി കാത്തിരിക്കുവതാരെ...വെറുതെ കണ്‍ നിറയുവതെന്തേ....
രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി...

കാതരയാമൊരു മഴച്ചാറ്റലിൻ നീർമണിമുത്തുകൾ പോലെ
കാതരയാമൊരു മഴച്ചാറ്റലിൻ നീർമണിമുത്തുകൾ പോലെ...
വീണുടയുവാൻ മാത്രമായി ശ്യാമമേഘമണഞ്ഞൂ...
ഒരു ചെറുകിളിയുടെ കുറുകൽ പോലും നാദബ്രഹ്മത്തിലലിയും
ഒരുനാൾ മുരളിക മുദ്രിതമാകും
ഇനി ഓർത്തിരിക്കുവതാരോ...വെറുതെ ഹൃദയം തേങ്ങുവതെന്തേ...
രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts