മൈയ്യാ മോരേ [വഴിനീളേ] (ഹാപ്പി ജേര്‍ണി )
This page was generated on April 28, 2024, 11:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ജയസൂര്യ ,ഗോപി സുന്ദർ ,ശ്രീനന്ദന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,അപർണാ ഗോപിനാഥ് ,ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2014 10:29:57.

മൈയ്യാ മോരേ...മൈയ്യാ മോരേ
വായോ വായോ...നീ വായോ വായോ...
വഴിനീളേ വഴിനീളേ തുണപോലേ
ഒരു സ്വപ്നം തിരിനീട്ടുന്നതു പോലേ
മൈയ്യാ മോരേ...മൈയ്യാ മോരേ
വായോ വായോ...നീ വായോ വായോ...
ഇരുളു വീണ കണ്ണിൽ നീ വായോ...നീ വായോ...
തൊട്ടു തൊട്ടു വെട്ടം നീ തായോ...നീ തായോ
നിന്റെ കുളിരൊളി പൊഴിക്കുന്ന ചിറകടി
ഉണ്ടെന്നരികത്തെന്നറിയുന്ന സുഖം മതി
ഇനി എനിക്കൊന്നു സ്വയം മറന്നുയരുവാൻ
നെഞ്ചം പാടീ....
മൈയ്യാ മോരേ...മൈയ്യാ മോരേ
വായോ വായോ...നീ വായോ വായോ...

വന്നുചേരും...വന്നുചേരും...
ഇന്നലെ പോയതെല്ലാം...
അല്ലയെങ്കിൽ പാതയോരം
എന്തിനാവാം കണ്ടു നമ്മൾ...നേരല്ലേ...
നേരല്ലേ...നീയല്ലേ...നീയല്ലേ...
കൂരിരുൾക്കാവിൽ ദൈവം നീയല്ലേ...
മൈയ്യാ മോരേ...മൈയ്യാ മോരേ
വായോ വായോ...നീ വായോ വായോ...

പാതിരാവും വെണ്ണിലാവും കാണുവാൻ മോഹമുണ്ടേ...
തങ്കസൂര്യൻ മുത്തമേകും താമരപ്പൂച്ചന്തം ഞാനും കണ്ടോട്ടേ...
കണ്ടോട്ടേ...വന്നാട്ടേ...വന്നാട്ടേ...
നിന്നൊളിയാലെൻ കണ്ണൊന്നെഴുതൂല്ലേ...
മൈയ്യാ മോരേ...മൈയ്യാ മോരേ
വായോ വായോ...നീ വായോ വായോ...

വഴിനീളേ വഴിനീളേ തുണപോലേ
ഒരു സ്വപ്നം തിരിനീട്ടുന്നതു പോലേ
മൈയ്യാ മോരേ...മൈയ്യാ മോരേ...
ഇരുളു വീണ കണ്ണിൽ നീ വായോ...നീ വായോ...
തൊട്ടു തൊട്ടു വെട്ടം നീ തായോ...നീ തായോ
നിന്റെ കുളിരൊളി പൊഴിക്കുന്ന ചിറകടി
ഉണ്ടെന്നരികത്തെന്നറിയുന്ന സുഖം മതി
ഇനി എനിക്കൊന്നു സ്വയം മറന്നുയരുവാൻ
നെഞ്ചം പാടീ....
മൈയ്യാ മോരേ...മൈയ്യാ മോരേ
വായോ വായോ...നീ വായോ വായോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts