ഇല്ലിമുളം കുഴലൂതി (ഇനിയും എത്ര ദൂരം )
This page was generated on April 25, 2024, 4:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാജികുമാർ
ഗാനരചനഷാജികുമാർ
ഗായകര്‍മണക്കാട് ഗോപൻ ,ചാരു ഹരിഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2014 05:54:43.

ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടിക്കാറ്റുണ്ടോ
ചുണ്ടിൽ തേനൂറുന്ന നേരത്തു് ചായുന്ന ചിങ്കാരിക്കാറ്റുണ്ടോ....(2)
ആ മാരി മുഴങ്ങിടും നേരത്തു് പായുന്ന താന്തോന്നിക്കാറ്റുണ്ടോ
കൂടെ കുഴലൂതി പായണ്ടേ...തേനൂറിച്ചിടണ്ടേ
കുഴലൂതി പായണ്ടേ....തേനൂറിച്ചിടണ്ടേ...
പേമാരി നനഞ്ഞിടണ്ടേ....
എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്....

കൊല്ലത്തു് പോയിട്ടും ഇല്ലത്തു് പോയിട്ടും കൊല്ലങ്ങളായില്ലേ
കൊച്ചിക്കു് പോയിട്ടും അച്ചിക്കു വേണ്ടങ്കിൽ കൊച്ചുങ്ങക്കാരുണ്ടേ....(2)
ഹേയ്‌ മച്ചുനാ നീയെന്റെ മച്ചാനെ കാണാതെ ഒറ്റയ്ക്കു വന്നാട്ടേ....
മച്ചുമ്പുറത്തു് നീ കച്ചമുറുക്കി നീ ഉച്ചയ്ക്കു വന്നാട്ടേ....
എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്....
(ഇല്ലിമുളം കുഴലൂതി....)

ഇന്നലെ വന്നവൻ എങ്ങാനുമീ വഴി ഇന്നുവരില്ലന്നോ
ഇന്നുവരും എന്നു് ചൊന്നവനിന്നിനി എന്നു വരും എന്നോ...(2)
നീ എന്റെയിളം ചുണ്ടിൽ ഊറുന്ന തേനിനായ് ഒന്നിങ്ങു വന്നാട്ടേ
ഈ നിക്കണ വേളയിൽ ചുറ്റിയുരുമ്മി നീ മുത്തി നുകർന്നാട്ടേ....
എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്....

ഞാനുമുണ്ടേ പച്ചക്കരിമ്പേ.. ഇന്നുവരെ ഒറ്റയ്ക്കിരുന്നേ
നിന്റെ കണ്ണിന്നേറു കണ്ടു ഞാൻ....വാടിപ്പോകുന്നേ...
തേനൂറുന്നൊരെന്നഴകേ...
എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്....
(ഇല്ലിമുളം കുഴലൂതി....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts