വീടു തേടി വന്നു ഞാൻ (കിലുങ്ങാത്ത ചങ്ങലകൾ )
This page was generated on April 24, 2024, 7:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ ജോയ്‌
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് പ്രകാശ് ,പ്രേം നസീര്‍ ,ജ്യോതിലക്ഷ്മി ,ആലും‌മൂടൻ ,കുഞ്ചൻ ,കടുവാക്കുളം ആന്റണി
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2014 16:23:42.
 
വീടു തേടി വന്നു ഞാന്‍
ഹാ വീണടിഞ്ഞ മഞ്ഞു ഞാന്‍
ഹാ തീനാളം കണ്ടുകണ്ടു്
ഹഹഹാ പൂമുത്തും സ്വര്‍ണ്ണവണ്ടു്
മനതാരില്‍ തേൻമാരി
ദാഹം മോഹം എന്നെ കണ്ടാല്‍ ചാഞ്ചാട്ടം
കണ്ണിന്‍ മുന്‍പില്‍ തേരോട്ടം
(വീടു തേടി )
വീടു തേടി വന്നു ഞാന്‍

ആണെന്നും പെണ്ണെന്നും ഭേദങ്ങളില്ല
ആരോടും മെയ് ചേര്‍ത്തിടാം
(ആണെന്നും )
മാനിനി ഞാന്‍ തനി സുഖമിനി മഞ്ചലിലെ (2)
ഞാനാടി നീ പാടി പനിനീരില്‍ നീരാടി വാ
(വീടു തേടി )

നിനക്കും ഞാന്‍ സുഖം ചേര്‍ക്കാം
നിഴല്‍പോലെ ആരോടും
നിനക്കെന്നും ഞാന്‍ സ്വന്തമായി
(നിനക്കും )
രതിരസം മമലയം പരംസുഖം ലഹരിയിലെ (2)
ഏകാന്തമീസന്ധ്യരോമാഞ്ചമായിനി വാ ഹഹഹ ഹേ
(വീടു തേടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts