മേഘം (വിക്രമാദിത്യൻ )
This page was generated on April 28, 2024, 4:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മധു ബാലകൃഷ്ണൻ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Dulquer Salman ,ഉണ്ണി മുകുന്ദൻ ,അനൂപ് മേനോൻ ,നമിത പ്രമോദ് ,ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2014 05:20:47.

മേഘം മഴവില്ലിൻ പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ....
വരൂ വരൂ വരൂ താഴെ...വരൂ വരൂ വരൂ കൂടെ...
തരൂ തരൂ കുളിർ നീളെ....ഈ മണ്‍പാതയിൽ
ഇരുൾപ്പടം വെയിൽ മായ്ച്ചു...പുലർക്കതിർ കളം തീർത്തു
പകൽ ചിരാതുകൾ പൂത്തു...ഈ വിണ്‍വീഥിയിൽ...

ഉള്ളിന്നുള്ളിൽ വീണ്ടും നേരിൻ വെളിച്ചമീ
ചില്ലോടിലൂടെ വരും....
നാനാ നിറങ്ങളിലാളുന്ന സാഗരം
ചിലമ്പണിഞ്ഞരികിൽ വരും...
ആഴിടങ്ങളിൽ കാണും പാദമുദ്രകൾ
ആരോ കാത്തുനില്പതിൻ ഓർമ്മപ്പൂവിതളായ്...
ഒരേ ഒരേ മുഖം മാത്രം....ഒരേ ഒരേ സ്വരം മാത്രം
ഒരേ ഒരേ നിറം മാത്രം...എന്നിൽ തങ്ങിയോ....(2)
മേഘം മഴവില്ലിൻ പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ....

വേനൽ താപം വെള്ളി മാവിൽ മദം ചേരും
മാകന്ദ മാല്യങ്ങളായി....
മേലേ കുരുത്തോല വീശി കുളിർ കാറ്റിൻ
വിശറികളുണരുകയായി....
പ്രാവു് പാറിടും കോവിൽ ഗോപുരങ്ങളിൽ
എതോ സ്നേഹകൂജനം കാതിൽ തേനോലിയായ്
ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ
ഇതേ തണൽമരക്കീഴേ നാളേ നിൽക്കുമോ....(2)

മേഘം മഴവില്ലിൻ പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ....
വരൂ വരൂ വരൂ താഴെ...വരൂ വരൂ വരൂ കൂടെ...
തരൂ തരൂ കുളിർ നീളെ....ഈ മണ്‍പാതയിൽ
ഇരുൾപ്പടം വെയിൽ മായ്ച്ചു...പുലർക്കതിർ കളം തീർത്തു
പകൽ ചിരാതുകൾ പൂത്തു...ഈ വിണ്‍വീഥിയിൽ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts