എൻ ഇടനെഞ്ചിലെ (എജുക്കേഷൻ ലോൺ )
This page was generated on April 30, 2024, 7:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപായിപ്പാട് രാ‍ജു
ഗാനരചനരാജേഷ് ആർ നാഥ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2016 14:49:59.

ആ...ആ...ആ....ആ...ആ....
എൻ ഇടനെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ...(2)
ഇന്നെന്റെ നെഞ്ചിലെ തേങ്ങലിൻ ഈണം
താരാട്ടിൻ നൊമ്പരമായി...
എൻ ഇടനെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ...

പുഞ്ചിരി തൂകി നീ കുഞ്ഞിളം കാലിൽ
തങ്കത്തളയിട്ടു കുണുങ്ങിയോടി...(2)
കുട്ടിക്കുറുമ്പുമായ്‌ കുഞ്ഞിളം കൈകളാൽ
കണ്ണാരംപൊത്തി കളിച്ചു പാടി...(2)
എൻ ഇടനെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ...

ഏതിരുളാൽ മറഞ്ഞുപോയി
ഏതു നിലാവിലലിഞ്ഞുപോയി...(2)
എന്തിനും നിഴലായ് ഞാൻ കൂടെയില്ലേ
എന്നിട്ടും എന്തിനാണീ മൗനം...(2)
നീ വരും നേരം ആ മുഖം നോക്കി ഞാൻ
ആവോളം സ്വപ്നങ്ങൾ കണ്ടിരുന്നു...
നീ പറയുമ്പോലെ ജീവിതവീഥിയിൽ
താങ്ങാവാൻ നിൻ വരവോർത്തിരുന്നു...
ഞാൻ കാത്തിരുന്നൂ
ഞാൻ കാത്തിരുന്നൂ...
ഞാൻ കാത്തിരുന്നൂ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts