മൌനമാം മഴ (കുട്ടിപ്പട്ടാളം )
This page was generated on April 30, 2024, 9:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജെയിംസ് വസന്തൻ
ഗാനരചനഷിബു കല്ലാർ ,വിനു നാഥ്
ഗായകര്‍ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 25 2014 10:38:01.

മൗനമാം മഴചോരും വീട്ടിൽ
ആനന്ദം മറതീർത്തു സ്നേഹം...
ബന്ധുക്കൾ ബന്ധങ്ങൾ തേടി
പടിവാതിലിൽ എത്തി മോദം....
(മൗനമാം...)

വാടകവീടെന്നാലും
പൂമുഖം വാടാറില്ല...
ഭൂമിയോ നമുക്കാലയം...ഓ...
സാന്ത്വനം തേടും ജന്മം
ചോദിച്ചതില്ലിന്നാരോ..
നേദിച്ചു നവസ്വാഗതം....
പാഠങ്ങളെ ത്യജിച്ചോ..
പാഠങ്ങളാൽ വളർന്നു...
ഘോഷിച്ചു വിജയാമൃതം...
കരളിലെ വാനിൽ നിന്നും
കാരിരുൾ മണ്ണിൽ വീണു
ഒരു പുതു പുലർകാലമായ്...
(മൗനമാം...)

മാനസമാകെ പൂത്താൽ
വീട്ടിലാ ദീപം മിന്നും
കാർത്തിക നിറജ്യോതിപോൽ...
ആ...ദേശമോ പലതാകിൽ
നെഞ്ചിലീ സ്നേഹം നിന്നാൽ
വാസവും നിറസന്ധ്യപോൽ...
ആ...വാനിലെ താരകളെ
കാണുവാൻ കണ്ടുണരാൻ
കണ്ണിണ നിധിയായ്‌ തരാം...
നേടണം എന്നാണെങ്കിൽ
നേടിടാം നാളിൽ നാളിൽ
തോൽവികൾ വഴിമാറിടും...
(മൗനമാം...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts