കണ്മണിയേ നീ ചിരിച്ചാൽ (ഗർഭശ്രീമാൻ )
This page was generated on April 19, 2024, 11:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഔസേപ്പച്ചൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2014 07:11:03.

കണ്മണിയേ നീ ചിരിച്ചാൽ നെഞ്ചിലുദിക്കണു് വെണ്ണിലവു്
കണിമലരേ നീ കരഞ്ഞാൽ മാറു് കിനിയണു് തേൻ നനവു്
പിഞ്ചുപാദം തൊട്ടുവെന്നാൽ തളിരണിയും ഭൂമി
മേലേ മിന്നിത്തിളങ്ങുന്നു നക്ഷത്രക്കൂടാരം നിനക്കായ് വാവേ...
(കണ്മണിയേ....)

കൈക്കുഞ്ഞായ് വന്നു നീ...മിഴിതുറന്നു നീ തിരഞ്ഞു
അമ്മ എന്നെ...അരുമ വാവേ...
വളരണ ചന്ദ്രിക നീ...അഴകിൻ തെല്ലേ...
ഇങ്കിനായ് ഇനി അരികെ വാ...ഇതിലെ വാ...ഇഴുകി വാ...
കുടുകുടെ ഒഴുകിയൊഴുകി വാ...
(കണ്മണിയേ....)

പൊന്നുണ്ണിക്കാലുകൾ പിരുപിരയോ പിച്ചവെച്ചു-
വീഴരുതേ...കുരുകുരുന്നേ...
പുതിയൊരുലോകമിതാ ഇനി നിൻ മുന്നിൽ
അറിയണേ..പൊരുളറിയണേ...
ഇരവും പകലും പിരിയണവഴികളറിയണേ...
(കണ്മണിയേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts