തീം സോങ്ങ് [Ft Thaikkudam Bridge] (വേഗം )
This page was generated on March 28, 2024, 8:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍അനീഷ് കൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2014 16:18:47.

ഈ വഴിയേ ഉയരും മനസ്സേ
തീരാ തിരയായ്‌ നീ തനിയേ
പതിയേ ഉലയും തൂവൽ കണമായ്
ഇനിയും കാറ്റിൽ നിറമായ്‌ നിഴലായ്
ഇതിലേ...വഴിയില്ലാ മണലാഴിയിൽ
നിമിഷമേ...നേരൂ വേഗം ദൂരം പോകും
നേരം ദൂരെ തീരാ ദൂരം
ദൂരം തീരാൻ വേഗം പോരാ
വേഗം വേണം വേഗം വേഗം
ഈ വേഗക്കാറ്റായ് ദൂരെ പാറാൻ
നേരും കാലം താണ്ടും വേഗം
കാലം മുന്നിൽ വേഗം പോകും
പോകും ഞാനും വേഗത്തേരിൽ...
എന്നെന്നുമേ....

ഓ...എന്നും മുകിലായി
എങ്ങും സ്നേഹം പെയ്യാൻ
തീരമേതോ...താരാട്ടായ്...മണ്ണിലെന്നും
വിണ്ണുചാർത്തും മാരിക്കാറ്റായ്
പാറീടുവാൻ...
പോകാതെ വേനൽക്കൂട്ടിൽ
ചേരാനെന്നോ നെഞ്ചിലാരോ പാടുന്നു മെല്ലെ
മായാതിന്നീ സ്വപ്നമായ്...
വേഗം ദൂരെ പോകും
നേരം ദൂരെ തീരാ ദൂരം
ദൂരം തീരാൻ വേഗം പോരാ
വേഗം വേണം വേഗം വേഗം
ഈ വേഗക്കാറ്റായ് ദൂരെ പാറാൻ
നേരും കാലം താണ്ടും വേഗം
കാലം മുന്നിൽ വേഗം പോകും
പോകും ഞാനും വേഗത്തേരിൽ...
എന്നെന്നുമേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts