പിൻ നിലാവിൽ (പച്ചക്കള്ളം [ലൗ സ്റ്റോറി])
This page was generated on April 26, 2024, 8:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഡേവിഡ് ഷോണ്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഖ്ബൂൽ സൽമാൻ ,അക്സാ ഭട്ട്
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2014 11:56:05.

തന നാനന തന നാനന തന നാനന നാ...
തന നാനന തന നാനന തന നാനന നാ.....
തനന നനനാ താനനാ തന..താനനാ...

പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ
കണ്ണിനാലതു കരളിലെഴുതി നീ അഴകേ...(2)
മഞ്ഞുപെയ്ത നിശീഥമായ് നിൻ
മന്ത്രമൗനമറിഞ്ഞു ഞാൻ...
നിന്നു നിൻ പടിവാതിലിൽ വെറുതേ....
പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ
കണ്ണിനാലതു കരളിലെഴുതി നീ അഴകേ...

കാറ്റുവീശിയ താളം കേട്ടു ഞാനകലേ...
നിന്റെ കാൽ‌ത്തള തൻ നാദം കേട്ടു ഞാനവിടെ...(2)
എങ്കിലും നീ എങ്കിലും നീ മിണ്ടിടാതൊഴുകീ..
എന്റെ മുന്നിലപാരമാമൊരു മൂകസാഗരസാന്ദ്രനീലിമയായ്...
പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ
കണ്ണിനാലതു കരളിലെഴുതി നീ അഴകേ...

പൂ വിടർന്നിടുമേതോ ലോലമാം സ്വരമോ..
മണ്ണിൽ നീരല മായും നേർത്തനിസ്വനമോ...(2)
നിന്റെ ചുണ്ടിൽ തങ്ങിടുന്നോ നൂറു തേൻമൊഴികൾ
കേൾക്കുവാനതുകേൾക്കുവാനൊരു തെന്നലെന്നതുപൊലെ വന്നരികേ...
പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ
കണ്ണിനാലതു കരളിലെഴുതി നീ അഴകേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts