വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ദീപക് ദേവ് |
ഗാനരചന | വിനായക് ശശികുമാർ |
ഗായകര്‍ | ദീപക് ദേവ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പൃഥ്വിരാജ് സുകുമാരൻ ,വിനയ് ഫോര്‍ട്ട് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 25 2014 08:00:22.
ഇരുൾമൂടുമീ വഴിയിൽ പുലരിവന്നണയുന്നിതാ... ഓ എരിഞ്ഞുയരുമൊരു സൂര്യൻ വഴികാട്ടുകയായിതാ... ഗ്രഹണം...വിട പറയുകയായ്... ഇതിലേ...തെളിയും ഇനിയൊരു വഴി... ഇതു ജീവിതം... ഇതു നിറഞ്ഞ കളിക്കളം...ഇനി നേരിടാം ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം... ഇതു ലിപിയാലെഴുതിടാം...ചിറകേറിടാം... പറന്നുയരണമകലെ നാം.... മനം പെയ്യുമീ മഴയിൽ കൊടിയ വേനലുമണയുമോ... ഓ ഓ ഒരേ ദൂരമിനി മുന്നിൽ പുതിയ തീരമതണയുവാൻ... ഇവിടേ...പല വഴികൾ... വിജയം...വരുമാവഴി നാമിതാ.. ഇതു ജീവിതം... ഇതു നിറഞ്ഞ കളിക്കളം...ഇനി നേരിടാം ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം... ഇതു ലിപിയാലെഴുതിടാം...ചിറകേറിടാം... പറന്നുയരണമകലെ നാം.... ഒരായിരം ചിരാതുകൾ കെടാതെ എരിയുന്നുവോ... പ്രതീക്ഷതൻ പ്രകാശമോഹം കിനാവിലൊളി പാർക്കുമോ... പുതിയൊരു ദിശയിൽ...ഓ ഓ ഓ.. ഇതു പുതുചലനം...ഓ ഓ ഓ... മറുപുറമൊരു തീരവും അവിടെ ഈ കൊടി നാട്ടിടാം... ഇതു ജീവിതം... ഇതു നിറഞ്ഞ കളിക്കളം...ഇനി നേരിടാം ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം... ഇതു ലിപിയാലെഴുതിടാം...ചിറകേറിടാം... പറന്നുയരണമകലെ നാം.... |