പാടൂ ദേവനന്തുണി (മലയാളക്കര റെസിഡൻസി )
This page was generated on April 23, 2024, 9:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംവിജയ്‌ കരുൺ
ഗാനരചനസുഭാഷ് ചേർത്തല ,സോമന്‍ ചാമക്കല
ഗായകര്‍അഫ്‌സല്‍ ,പ്രദീപ്‌ പള്ളുരുത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 03:43:08.

ആകാശഗംഗ തേടി ആനന്ദ സ്നേഹസാഗരം നീന്തി
പ്രാണനാള വസന്തമായി....ദേവതീരം....
രാഗഭാവം ഉണർത്തി നിന്നുവോ...
രാഗവരാംഗ മനോഹരഗീതം മധുരമനുജ്ഞ സുരവൃന്തനാട്യം
ദന്തസുരേശം രാഗവിലോലം ഭരതവിലാസിത ശോഭിത പുണ്യം...

പാടൂ ദേവ നന്തുണി രാഗരസം..
ഒന്നു മൂളൂ മോഹദുന്ദുഭി മേളപദം...(2)
ഹേയ്....മൃദുലതരളമൊരു ചടുലനടനമിതു കാവടിയാടുകയായ്
കാതോരം മാധവമോതുകയായി...
ലയലാസ്യം തൂകൂ നടനഭൂമിയിൽ....പാടൂ....
പാടൂ ദേവ നന്തുണി രാഗരസം..
ഒന്നു മൂളൂ മോഹദുന്ദുഭി മേളപദം...

സുരവൃന്ദമാറാടി മധുകുംഭമാധുര്യം
കാമിതം തേടി മോദം അമൃതാലസ്യം
തരു ദേവീ ജീവതന്ത്രിയിൽ മോഹരാഗ നറുനൈവേദ്യം
സുമപാദം മോദമുദ്രയായ് രാസഭാവലയമാടുന്നു
ഹേ...വിരിഞ്ഞു വിരിഞ്ഞു വരൂം കനകപദചലനം
മാനസ പത്മദളത്തിൽ...
പതിയേ മോഹനരാഗരസം പോൽ
ഭരതനടനം രംഭതിലോത്തമമാരായ് പാടൂ...
പാടൂ ദേവ നന്തുണി രാഗരസം..
ഒന്നു മൂളൂ മോഹദുന്ദുഭി മേളപദം...

പധനി സസ സ..സനിധപധാ..നിസനിധപാ
പധനി സസ സാ...
പധനി സസ സ..സനിധപധാ..നിസനിധപാ...
പധനി സസ സാ...
താനേ തക താനേ തന്തതാ
താനേ തക താനേ തന്തതാ....

നരജന്മ മോഹങ്ങൾ വിടചൊല്ലിയിടറുന്നു
ആരതി നീട്ടി തിങ്കൾ ശരറാന്തലായ്...
വരു ചാരെ ശ്യാമസുന്ദരീ ചാരുശോഭനിര നുരയുന്നു
നവമോഹം ശോകസാന്ദ്രമായി സ്നേഹമാരമിഴി പൂട്ടുന്നു
ഹേയ്...നിറഞ്ഞു നിറഞ്ഞുവരും കനകശുഭ കമലം
മോഹിത സ്വപ്ന സരിത്തിൽ...
തനിയേ നൂപുര നാദം ശ്രുതിയായ്
നവപുണ്യം ദേവനലാംഗികളായ്....പാടൂ
പാടൂ ദേവ നന്തുണി രാഗരസം..
ഒന്നു മൂളൂ മോഹദുന്ദുഭി മേളപദം...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts