ഒന്നും മിണ്ടാതെ (ഒന്നും മിണ്ടാതെ)
This page was generated on May 1, 2024, 2:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅനിൽ ജോൺസ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2015 17:01:26.

ഒന്നും മിണ്ടാതെ...നീ മിണ്ടാതെ...
ഒന്നും കേൾക്കാതെ...ആരും കാണാതെ
പരിഭവം പറയുവാൻ കഴിയുമോ....
ചെറുചിരി മറുപടി പറയുമോ...

കരയാനായ്‌ കഴിയാതെ മിഴിവാതിൽ ചാരവേ...
തെളിയുന്നു അതിലെന്നും ഒന്നും മായാതെ...
പറയാനായ് പടിവാതിൽ ചാരേ എത്തുമ്പോൾ
പറയാനും കഴിയാതെ താനേ വിങ്ങുന്നോ...
ഇടനെഞ്ചിൽ മൗനം ഇളകാതെ നോവും
അതിലേതോ സ്വപ്നം താനേ കാണും
ആരും കാണാതെ....
ഒന്നും മിണ്ടാതെ.....

അറിയാതെ അകലങ്ങൾ മായും സന്ധ്യകളിൽ
മണിദീപം തിരിതാഴ്ത്തി താനേ കേഴുന്നു...
നെടുവീർ‌പ്പായ് എരിനെഞ്ചിൽ മായും മോഹങ്ങൾ
അറിയാതെ വിരിനീക്കി താനേ വന്നുവോ....
മനമാകെ നീറും...എരിതീയായ് മാറും
അതിലേതോ ജന്മം താനേ തേടും
ആരും കാണാതെ....
ഒന്നും മിണ്ടാതെ...നീ മിണ്ടാതെ...
ഒന്നും കേൾക്കാതെ...ആരും കാണാതെ
പരിഭവം പറയുവാൻ കഴിയുമോ....
ചെറുചിരി മറുപടി പറയുമോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts