പ്രിയനേ പ്രിയനേ (മരിയാഹാൻസിന്റെ സ്വപ്നങ്ങൾ )
This page was generated on May 7, 2024, 8:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസജിത്ത് ശങ്കര്‍
ഗാനരചനസംഗീത വര്‍മ
ഗായകര്‍ഷേയ്ക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2014 08:03:50.
 
പ്രിയനേ പ്രിയനേ പരിലാളനങ്ങളായി
മൗനം മീട്ടും മധുരാനുരാഗമായി
അണയൂ നീ അരികത്തായി
പ്രണയത്തിന്‍ പരാഗമായിടൂ
എന്നില്‍ നീ എന്നെന്നും
സ്നേഹത്തിന്‍ മൃദുമന്ത്രമായിടൂ
പ്രിയനേ പ്രfയനേ പരിലാളനങ്ങളായി

കതിരണിയുന്ന കനവുകള്‍
കുളിരണിയുന്നൊരിരവുകള്‍
നിറമേറുന്ന പകലുകള്‍
നീയറിയാത്ത നിനവുകള്‍
(കതിരണിയുന്ന )
പ്രിയരേ പ്രിയതേ ഗാനം കേള്‍ക്കാന്‍
ചാരെ ഇടനെഞ്ചില്‍ താളം ചേര്‍ക്കാന്‍
എന്നില്‍ നീ എന്നെന്നും
സ്നേഹത്തിന്‍ മൃദുമന്ത്രമായിടൂ
പ്രിയനേ പ്രfയനേ പരിലാളനങ്ങളായി

പൂ വിരിയും പുലര്‍വേളയില്‍
തേടിവരും വരിവണ്ടുപോല്‍
നീയണയും നിമിഷങ്ങളില്‍
ഞാന്‍ മാറിടും മധുമാസമായി
(പൂ വിരിയും )
കാതില്‍ തേന്‍ ചോരുന്നൊരു കാര്യം പറയാന്‍
അരിയേറ്റമറിയേ നിന്‍ മാറില്‍ ചായാന്‍
എന്നില്‍ നീ എന്നെന്നും
സ്നേഹത്തിന്‍ മൃദുമന്ത്രമായിടൂ
പ്രിയനേ പ്രിയനേ പരിലാളനങ്ങളായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts