പിരിയുകയാണോ സഖീ (നാട്ടരങ്ങ് )
This page was generated on April 24, 2024, 6:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനരമേഷ് മാണിയത്ത്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 20 2014 08:35:27.

പിരിയുകയാണോ സഖി നമ്മൾ...
മറയുകയാണോ നിൻ നിഴലും...(2)
എരിയുമീ ആത്മ നൊമ്പരപ്പൂക്കളായ്
നിറയുകയാണോ നിൻ മനവും....
നനയുകയാണോ നീൾമിഴിയും...
പിരിയുകയാണോ സഖി നമ്മൾ...
മറയുകയാണോ നിൻ നിഴലും..

കാലപ്രവാഹമേ നിന്റെയീ ഗദ്ഗദം
നിശ്ചലമാകുമോ ഒരു നാളിൽ...
ശൂന്യത തീർത്തൊരു കളിവീടുപോലെ
തകരുകയാണോ ഈ ജീവിതം..
തകരുകയാണോ ഈ ജീവിതം.....
പിരിയുകയാണോ സഖി നമ്മൾ..
മറയുകയാണോ നിൻ നിഴലും..

മോഹങ്ങളെന്നും വർണ്ണങ്ങൾ തൂകി
പീലിവിടർത്തും നിമിഷങ്ങളിൽ...
സായന്തനത്തിന്റെ ജാലകവാതിലിൽ
തനിച്ചായിരിക്കയോ എന്റെ ജന്മം
തനിച്ചായിരിക്കയോ എന്റെ ജന്മം...
(പിരിയുകയാണോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts