ഒന്നാം കൊമ്പത്തെ (ഒറ്റമന്ദാരം )
This page was generated on April 25, 2024, 9:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവിനോദ് മങ്കര
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭാമ ,സജിത മഠത്തില്‍ ,നന്ദു
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2014 11:13:36.

ഒന്നാം കൊമ്പത്തെ...ഒന്നാം കൊമ്പത്തെ...
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ...
പൊന്നിൻ‌കുടത്തിന്റെ പൂങ്കവിൾ‌ത്തുഞ്ചത്തെ
ചന്തമിയന്ന പൂ കാണാൻ വാ...
ഒച്ചയുണ്ടാക്കാതെയെത്തണം നീ നിന്റെ
തൂവൽവിതാനം മിനുക്കിടേണം..
രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ
രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ.....

പൂനിലാപ്പൂഞ്ചോലയാതിരാ പൊൻ‌കുളിർ
പൂമ്പാറ്റ ചുംബിച്ച മാരിവില്ലും
ഓമന കൺ‌തുറന്നമ്മയെ നോക്കുമ്പോൾ
നാല്പാമരത്തിന്റെ കാറ്റും വേണം...
പിന്നെ കാലിലെ പാദസരങ്ങൾ കിലുക്കാതെ
മിന്നാമിനുങ്ങും അണഞ്ഞിടേണം...
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ...
രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ
രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ.....

സന്ധ്യതൻ ഉദ്യാനവല്ലിയിൽ മൊട്ടിട്ട
വാസനപ്പൂക്കളും ഏറെ വേണം...
സ്വപ്നത്തിൽ മെല്ലെ ചിരിച്ചു നീന്തീടുവാൻ
മൈലാഞ്ചികൊണ്ടൊരു തോണി വേണം
പിന്നെ കൊഞ്ചിച്ചിരിക്കുവാൻ അമ്മയ്ക്കു നോവാത്ത
ജീവനിൽ നിന്റെയൊരുമ്മ വേണം...
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ...
രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ
രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts