കൊട്ടും കുരവയും (വിഗതകുമാരന്‍ )
This page was generated on April 20, 2024, 4:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംജോണ്‍ ഡിക്സണ്‍ ,ആൽബിൻ ജോസ്
ഗാനരചനകവടിയാര്‍ ദാസ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2014 16:41:47.

കൊട്ടും കുരവയും മൊട്ടിട്ടുനിൽക്കും മാമലനാട്ടിൽ
ശംഖു ചക്രഗദ പുഷ്പനാദം മുഴങ്ങിടുന്നേ...(2)
ഹരഹര ശിവ ശിവ ശംഭോ...ശംഭോ ശിവ ശംഭോ...
ഹരഹര ശിവ ശിവ ശംഭോ...ശംഭോ ശിവ ശംഭോ....(2)
ഈ ആറാട്ടിൻ നാട്ടിൽ...നീരാട്ടിൻ നാട്ടിൽ
ഹേയ് ആറാട്ടിൻ നാട്ടിൽ...നീരാട്ടിൻ നാട്ടിൽ
ഉത്സവമായേ...ഉത്സവമായേ...ഉത്സവമായേ...(2)
ഉത്സവം...മധുരോത്സവം...(2)

ചിപ്പിമണിമുത്തുമലർ നടമാടും
അറബിക്കടലിൻ തീരത്തു്...
അറബിക്കടലിൻ തീരത്തു്.....(2)
ഓഒ‌ഓ...ഓഒ‌ഓ...(2)
കാണാമറയത്തു് മറഞ്ഞുപോയൊരു രാജകുമാരൻ
വിഗതകുമാരൻ...ഹേയ് എഴുന്നെള്ളുന്നേ...
ഉത്സവം...ഉത്സവം...ഉത്സവം...
മധുരോത്സവം...
ഉത്സവം...ഉത്സവം....(2)
ഓഒ‌ഓ...ഓഒ‌ഓ...(2)
(കൊട്ടും കുരവയും...)

ശ്രീപത്മനാഭൻ പള്ളികൊള്ളും മാമലനാട്ടിൽ
തുഞ്ചന്റെ പഞ്ചവർണ്ണക്കൂട്ടിലിരുന്ന കിളി
പാട്ടുപാടി നൃത്തമാടും...
കിളികളേ...കിളികളേ..
ചെണ്ടവാദ്യം മുഴങ്ങുന്നേ...
പഞ്ചവാദ്യം മുഴങ്ങുന്നേ...(2)
അഷ്ടമുടിക്കായലിൽ..ഇഷ്ടമുള്ള പെണ്‍കൊടികൾ...(2)
വീശും വലയിൽ...ഓ ഓ ഓ...(2)
ചാകരാ...ചാകരാ...
ചാകര ചാകര ചാകര...
കോലടി കോലടി കുട്ടിയടി
ചുമടുനാലും കെട്ടിത്തട്ടിയമർത്തി കയറിയടി
തട്ടിയമർത്തി കയറിയടി...ഇതു് കയ്പ്പോരോ
ഹേയ് മെയ്പ്പോരോ...
ഇതു് കയ്പ്പോരോ...ഹേയ് മെയ്പ്പോരോ...
(കൊട്ടും കുരവയും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts