ഓമനത്തിങ്കൾ പാടാം (ലൈഫ് ഫുൾ ഓഫ് ലൈഫ് )
This page was generated on April 25, 2024, 7:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമോഹന്‍ സിതാര
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍പൂർണശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 09:08:59.

രാരിരാരോ രാരാരോ...രാരിരാരോ രാരാരോ...
ഓമനത്തിങ്കൾ പാടാം ഞാൻ
ഓമനക്കുഞ്ഞേ നീയുറങ്ങു്...(2)
അമ്പിളിമാമനെ കൊണ്ടെത്തരാം
അമ്പാടിക്കണ്ണന്റെ കഥകൾ പാടാം
അമ്പാടിക്കണ്ണന്റെ കഥകൾ പാടാം....
ഓമനത്തിങ്കൾ പാടാം ഞാൻ
ഓമനക്കുഞ്ഞേ നീയുറങ്ങു്...(2)

കൈയിലെ ഇങ്കു കുടിച്ചുറങ്ങു്
കാണാത്ത ലോകം നീ കണ്ടുറങ്ങു്..(2)
സ്വർഗ്ഗത്തിരിക്കുന്ന തമ്പുരാനെ
സ്വപ്നങ്ങൾ കണ്ടിന്നു നീയുറങ്ങു്..
സ്വപ്നങ്ങൾ കണ്ടിന്നു നീയുറങ്ങു്....
ഓമനത്തിങ്കൾ പാടാം ഞാൻ
ഓമനക്കുഞ്ഞേ നീയുറങ്ങു്...(2)

കുഞ്ഞിളം കാറ്റു‌വന്നുമ്മ നൽകും
കുഞ്ഞാറ്റപ്പൈങ്കിളി പാട്ടു പാടും...(2)
എന്നാത്മവേദന മാറ്റുവാനായ്
പൊന്നിൻ‌കുടമല്ലേ നീയുറങ്ങു്..
പൊന്നിൻ‌കുടമല്ലേ നീയുറങ്ങു്.....
(ഓമനത്തിങ്കൾ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts