ഉള്ളിൻ ഉള്ളിലെ (സംസാരം ആരോഗ്യത്തിനു ഹാനികരം )
This page was generated on April 30, 2024, 12:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷോണ്‍ റോൾഡണ്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ചെന്നൈ സ്ട്രിംഗ്സ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2014 07:21:23.
 

ഉള്ളിൻ ഉള്ളിലെ പുഴമേലേ...തുള്ളിപ്പെയ്തിടും മഴപോലെ...
ആരോ കാതിൽ പാടുന്നൂ...എന്നോടെന്നും ചൊല്ലുന്നൂ...
മുല്ലേ നിന്നിലും അഴകോടെ...ചുണ്ടിൽ പൂവിടും ചിരിയോടെ..
ഞാനാഈണം കേൾക്കുന്നൂ...
ഞാനും കൂടെ പാടുന്നൂ...
എല്ലാം മറക്കാം...ചിറകിട്ടു പറക്കാം...
കണ്ണിൽ തിളങ്ങും കനവുകൾ നിറയ്ക്കാം..വോ..വോ..

ചുഴിയുള്ള മിഴിനീരിൻ പുഴക്കടവിൽ
വെറുതെ നീ വെയിലുംകൊണ്ടിരിക്കരുതേ...
ചിരി വന്നു വിളിക്കുമ്പോൾ കൈ പിടിക്കാൻ
മടിച്ചിനി മറയിൽ ചെന്നൊളിക്കരുതേ...
ഇന്നലെകൾക്കിനിയുറങ്ങാൻ...
മറവിതൻ മറ കൊടുക്കാം...
ഇന്നിനുള്ള മധുരമെല്ലാം
ഇന്നുതന്നെ നുകർന്നെടുക്കാം....
ഓരോ നിമിഷവും അഴകുള്ള മലരുകൾ
ഓരോ മലരിലും തുളുമ്പുന്നു തേൻകടൽ...

ഒരിക്കലൊന്നിരുട്ടിൽപ്പെട്ടലഞ്ഞുവെന്നാൽ
അതുതന്നെ വിധിയെന്നു നിനയ്ക്കരുതേ...
ഒരു പുതുകനവിന്റെ തിരി തെളിച്ചാൽ
അതുതന്നെ വഴിയിലെ വെളിച്ചമല്ലേ...
ഇരവിന്റെ പടി കടന്നാൽ...പകലിൽ ചെന്നണയുകില്ലേ...
ഒരിടത്തു കടലുകൾക്കും...ഒരതിരുണ്ടതറിയുകില്ലേ...
ആടാൻ കൊതിച്ചാൽ...ഇല്ലേ നമുക്കായി
നെഞ്ചിൻ മിടിപ്പിൽ...ഒരു സുഖസംഗീതം...

ഉള്ളിൻ ഉള്ളിലെ പുഴമേലേ...തുള്ളിപ്പെയ്തിടും മഴപോലെ...
ആരോ കാതിൽ പാടുന്നൂ...എന്നോടെന്നും ചൊല്ലുന്നൂ...
മുല്ലേ നിന്നിലും അഴകോടെ...ചുണ്ടിൽ പൂവിടും ചിരിയോടെ..
ഞാനാഈണം കേൾക്കുന്നൂ...
ഞാനും കൂടെ പാടുന്നൂ...
എല്ലാം മറക്കാം...ചിറകിട്ടു പറക്കാം...
കണ്ണിൽ തിളങ്ങും കനവുകൾ നിറയ്ക്കാം....വോ..വോ..





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts