തെന്നലായ് വന്നു നീ (സ്വാഹ )
This page was generated on May 1, 2024, 4:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസുദർശൻ
ഗാനരചനമധുസൂദനൻ
ഗായകര്‍ജോസ് പ്രകാശ് (പുതിയ) ,അമ്പിളി നിഷോദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2014 08:27:31.

തെന്നലായ് വന്നു നീ എൻ മനം നിറച്ചു
മിന്നലായ് വന്നു നീ എൻ ഉടൽ തകർത്തു
പുഞ്ചിരിയുടെ പിന്നിൽ വഞ്ചനയാണെന്നു്
ഞാനറിഞ്ഞീടുമ്പോൾ...കാലമേറെ പോയി...
എങ്കിലും ഇന്നുമെന്നിൽ ഒരു പൊൻപ്രതീക്ഷ..
എങ്കിലും ഇന്നുമെന്നിൽ ഒരു പൊൻപ്രതീക്ഷ..
തെന്നലായ് വന്നു നീ എൻ മനം നിറച്ചു
മിന്നലായ് വന്നു നീ എൻ ഉടൽ തകർത്തു....

മാനസേശ്വരീ നീ ഒന്നു നോക്കു പിന്നിൽ...
എന്നിലുള്ള പ്രണയം ഇന്നും ജ്വലിപ്പൂ...
കാമിനി ഞാനെന്നും നിന്നെയോർത്തു നില്പൂ
നിൻ കണ്മുനകൾ എൻ കരളിൽ കൊണ്ടു...(2)
തെന്നലായ് വന്നു നീ എൻ മനം നിറച്ചു
മിന്നലായ് വന്നു നീ എൻ ഉടൽ തകർത്തു....

എൻമുഖം കണ്ടപ്പോൾ നാണിച്ചു നിന്നതും
ഓർക്കുന്നു ഞാനതു് ഇന്നലെയെന്നപോൽ...
കാണാമറയത്തു് നീ ഒളിച്ചാലും
കാണാൻ കൊതിക്കുന്നു എൻ മനമിന്നും...(2)
(തെന്നലായ് വന്നു നീ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts