എവിടെയോ എവിടെയോ (ലോ പോയിന്റ് )
This page was generated on April 28, 2024, 9:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമെജോ ജോസഫ്
ഗാനരചനറഫീഖ് അഹമ്മദ് ,സന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,നമിത പ്രമോദ്
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2014 04:07:54.

എവിടെയോ എവിടെയോ മുകിലു പോകുന്നതെവിടെയോ...
അലസമായ് ഒഴുകുമീ കുളിരിളം കാറ്റിനലകളിൽ
നിനവുകൾ മുകിലു പറയുമോ...പൂങ്കാറ്റു കണ്ടറിയുമോ....
ഇടയിലെ ദൂരമലിയുമോ...ഈ യാത്രയെങ്ങുവരെയോ...ഹോ..ഹോ ഹൊ...
മലയിലും ഹരിതവനിയിലും അതിരിനരികിലും അതിലുമകലെയോ...
എവിടെയോ മറവിൽ എവിടെയോ മറയും പൊരുളിനെ തിരയും നടനമോ..

അരികെയെന്നാലും അരികെയല്ലാതെ വെറുതെ അനുയാത്രപോകയോ...
കഥപറഞ്ഞാലുമിനിയുമറിയാത്ത കഥകളൊരുപാടു് ബാക്കിയോ...
മുന്നിൽ പകൽ മിന്നുമ്പോഴും ഉള്ളിൽ ഇരുൾ മൂടുന്നുവോ..
നേർരേഖകൾ ഏതെങ്കിലും തീരങ്ങളിൽ ഒന്നാകുമോ...ഓ..ഓ..ഓ...
മലയിലും ഹരിതവനിയിലും അതിരിനരികിലും അതിലുമകലെയോ...
എവിടെയോ മറവിൽ എവിടെയോ മറയും പൊരുളിനെ തിരയും നടനമോ..

വെറും ഞൊടിയിൽ നിറതിങ്കളെ മൂടും മറവു മാഞ്ഞിടാം
സ്വയം മറയുമൊരുതിങ്കളോ തെളിയാൻ വൈകിടാം...
ചിലനിമിഷങ്ങളിൽ മാനസം തനിയേ..വിമുഖമിരുന്നിടാം
ചിലഹൃദയങ്ങൾ പരസ്പരം അറിയാതറിയും
ഋതുപലതിതുവഴി വന്നുപോയാലുമീ പാതയിൽ....
മലയിലും ഹരിതവനിയിലും അതിരിനരികിലും അതിലുമകലെയോ...
എവിടെയോ മറവിൽ എവിടെയോ മറയും പൊരുളിനെ തിരയും നടനമോ..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts