തെന്നലിൻ ചിലങ്ക (ഒന്നും മിണ്ടാതെ)
This page was generated on May 8, 2024, 7:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅനിൽ ജോൺസ്
ഗാനരചനവി ആർ സന്തോഷ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,മീര ജാസ്മിന്‍ ,അനിഖ സുരേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2014 06:56:16.

തെന്നലിൻ ചിലങ്ക പോലെ...
മെല്ലെ വന്നു കൊഞ്ചുവാൻ
മൗനവും സ്വരങ്ങളായി
കൊരുത്തുചൂടി നിന്നു കാവുകൾ...
പൂ വിളിയുമായ്....പാൽച്ചിരിയുമായ്
നേർത്തുണരുകെന്റെ പുലരിയായ്
ഈ വഴികളിൽ...ഈ വനികളിൽ
ചേർന്നൊഴുകിടേണമെന്നുമേ...

പാടങ്ങൾ കതിരിടും...കതിരിടും...
പാവാടഞൊറികൾ പോൽ..
ഓരത്തായ് കസവിടും...കസവിടും...
ഓണപ്പൂ തുമ്പയായ്...
ഓരോ പ്രഭാതങ്ങളേ...ഓരോ ദിനാന്തങ്ങളേ..
ഓരോ പ്രഭാതങ്ങളേ...ഓരോ ദിനാന്തങ്ങളേ....
രാവിലും നിലാവിലും...
ഈ സ്നേഹമാകും വീണമീട്ടി ഗാനമാക്കിടാം..

മീനത്തിൻ വെയിലിലും...വെയിലിലും...
ആടിക്കാർ മഴയിലും....
ഈ വാനച്ചോട്ടിലായ്...ഈ മണ്ണിൻ മാറിലായ്
ഓരോ വിഷാദങ്ങളേ...ഓരോ സുഹാസങ്ങളായ്
ഓരോ വിഷാദങ്ങളേ...ഓരോ സുഹാസങ്ങളായ്...
പൂക്കളായ് പരാഗമായ്
ഈ ലോലമാകും കൈകളിൽ പിന്നേറ്റുവാങ്ങിടാം...

തെന്നലിൻ ചിലങ്ക പോലെ...
മെല്ലെ വന്നു കൊഞ്ചുവാൻ
മൗനവും സ്വരങ്ങളായി
കൊരുത്തുചൂടി നിന്നു കാവുകൾ...
പൂ വിളിയുമായ്....പാൽച്ചിരിയുമായ്
നേർത്തുണരുകെന്റെ പുലരിയായ്
ഈ വഴികളിൽ...ഈ വനികളിൽ
ചേർന്നൊഴുകിടേണമെന്നുമേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts