ഷാരോൺ വനിയിൽ (പ്രെയിസ് ദ ലോഡ് )
This page was generated on April 26, 2024, 5:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍യാസിൻ നിസാർ ,റിനു റസാക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2014 07:00:29.

ഷാരോണ്‍ വനിയിൽ സായന്തനമേ
താഴുവതെന്തേ.....
താരാലിപികൾ മേഘാവലിയിൽ
മായുവതെന്തേ...
ഓ ദൂരേ ദൂരേ വാനിൻ കോണിലേതോ-
രാവിൻ നീഹാരാർദ്ര മൗനം
ഇന്നേദനിൽ വേനലാളുന്നുവോ...
എൻ പാതകൾ ഇലവീണു മൂടുന്നുവോ..
രാവിലാഴങ്ങളിൽ മൗനങ്ങളായ്
നീറുന്നുവോ...ചൂഴുന്നുവോ...
ഷാരോണ്‍ വനിയിൽ സായന്തനമേ
താഴുവതെന്തേ....
ഓ ദൂരേ ദൂരേ വാനിൻ കോണിലേതോ-
രാവിൻ നീഹാരാർദ്ര മൗനം...

വേർപാടിൻ ശ്യാമരാഗംപോൽ
ആത്മാവിൽ നോവുമായീ താഴ്‌വാരം നിൽക്കുകയായി
ഒലീവിന്റെ പൂക്കൾക്കുള്ളിൽ നിലാവിന്റെ കണ്ണീർത്തുള്ളി
ദിവാസ്വപ്നലോകം മാഞ്ഞു നിന്നെ കാണാതെ
ഇന്നേദനിൽ വേനലാളുന്നുവോ...
എൻ പാതകൾ ഇലവീണു മൂടുന്നുവോ..
രാവിലാഴങ്ങളിൽ മൗനങ്ങളായ്
നീറുന്നുവോ...ചൂഴുന്നുവോ...

ഷാരോണ്‍ വനിയിൽ സായന്തനമേ
താഴുവതെന്തേ....
ഓ ദൂരേ ദൂരേ വാനിൻ കോണിലേതോ-
രാവിൻ നീഹാരാർദ്ര മൗനം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts