സംഗീതമരതകഹാരം (മിസ്റ്റര്‍ മൈക്കിള്‍ )
This page was generated on April 25, 2024, 4:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംചക്രവര്‍ത്തി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സറീന വഹാബ് ,ജോസ്
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:39:12.
ആ...ആ...ആ..
സംഗീതമരതകഹാരം മന്ദാരനവസുമഹാരം
ചൂടാൻവരൂ നീ കിനാവേ
ജീവന്റെ ലതികയിൽ പാടിയാടി
ലസിയ്‌ക്കുന്ന പൂവേ
സംഗീതമരതകഹാരം മന്ദാരനവസുമഹാരം

എന്തിനോ നീ എന്നാത്മവാടികയിൽ വന്നു
ചിരിച്ചുനിന്നു നിൻ വാചാലമൌനവുമായ്
(എന്തിനോ...)
നിന്നെ ഞാനറിഞ്ഞാലും എന്നെ നീയറിഞ്ഞില്ല - 2
ഹേ... വരൂ നായകാ ഹൃദയമധുരമാകെ മദനപുളകമാകെ
നിനക്കു നൽകാനായ് നിറച്ചുവെച്ചു ഞാൻ - 2
പാടിയാടി ലസിയ്‌ക്കുന്ന പൂവേ
സംഗീതമരതകഹാരം മന്ദാരനവസുമഹാരം...

ഉം... ലലലലാ...ഉം ഹുംഹും ലാ...
എന്മനം നീ അമ്മാനമാടുകയോ
കണ്ണിൽ നിറഞ്ഞിരിയ്ക്കും നിൻ മായാവിലാസങ്ങളാൽ
(എന്മനം...)
എന്നെ നീ തിരഞ്ഞാലും നിന്നെ ഞാൻ തിരഞ്ഞില്ല - 2
ഹേ... വരൂ ഗായകാ ഹൃദയസദനമാകെ മൃദുലകലികയാകെ
നിനക്കു കാട്ടാതെ മറച്ചുവെച്ചു ഞാൻ - 2
പാടിയാടി ലസിയ്‌ക്കുന്ന പൂവേ
(സംഗീതമരതക...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts