മഴപെയ്തു മാറാതെ (മിസ്റ്റര്‍ പവനായി 99.99 )
This page was generated on April 19, 2024, 2:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംആര്‍ സോമശേഖരന്‍
ഗാനരചനപി.വി.എബ്രഹാം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ക്യാപ്റ്റന്‍ രാജു
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2018 09:49:43.

മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽപ്പടലങ്ങളേ...(2)
ദാഹിച്ചു നിൽക്കുന്ന വേഴാമ്പൽ പക്ഷി ഞാൻ...
ഓർക്കുക വല്ലപ്പോഴും....
മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽപ്പടലങ്ങളേ...

സൂര്യനെ മറച്ചു നീ അഹന്തയായ് നിൽക്കാതെ
പൊഴിയൂ നീ എന്നിലെ ദാഹം തീർക്കൂ..(2)
അമ്മയാം ആഴിയെ മറന്നു നീ നിൽക്കാതെ
അകതാരിൽ സ്നേഹമായ് വിരുന്നു വരൂ...(2)

എവിടേയ്ക്കു പോകുന്നു എന്നെ തനിച്ചാക്കി
നീറുന്ന മാനസം കാണുകില്ലേ...(2)
ക്ഷമയോടെ നിൽക്കുന്ന എന്നെ നീ കൈവിട്ടു
പോകല്ലേ ദൂരേയ്ക്കു മഴമേഘമേ...(2)
മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽപ്പടലങ്ങളേ...(2)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts