ജീവിതമെന്ന കൂട് (സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ )
This page was generated on April 25, 2024, 6:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസജീവ് മംഗലത്ത്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിധു പ്രതാപ് ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2015 18:38:04.
ജീവിതമെന്ന കൂടുകൂട്ടും മുൻപേ
ജീവനിൽ കൂട്ടുകാരായി നമ്മൾ.. (2)
കൗതുകം വിടരും കണ്ണുമായി ചീറിടും
കൗമാര കുരുവിക്കൂട്ടം പോലെ നമ്മൾ
ജീവിതമെന്ന കൂടുകൂട്ടും മുൻപേ
ജീവനിൽ കൂട്ടുകാരായി നമ്മൾ

കാറ്റിന്റെ കയ്യിലെ കാണാത്തൊരൂഞാലിൽ
മാറ്റോടെയാടാൻ കൊതിക്കും നമ്മൾ.. (2)
കാർമുകിൽ പെണ്ണിന്റെ നീർധാര കൊള്ളുമ്പോൾ
കായലിൽ കളിവള്ള കൂട്ടം നമ്മൾ
കായലിൽ കളിവള്ള കൂട്ടം നമ്മൾ
ജീവിതമെന്ന കൂടുകൂട്ടും മുൻപേ...
ജീവനിൽ കൂട്ടുകാരായി നമ്മൾ..

പ്രേമം പ്രമേയമായി മാറ്റുമീ പ്രായമോ
പ്രാണനില്‍ നിധിപോലെ കാക്കും നമ്മൾ... (2)
സ്നേഹമേ നീ മീട്ടും സൂക്തങ്ങങ്ങളോ
സ്നേഹമുള്ളൊരാളിനേ നൽകൂ നമ്മൾ
സ്നേഹമുള്ളൊരാളിനേ നൽകൂ നമ്മൾ

ജീവിതമെന്ന കൂടുകൂട്ടും മുൻപേ
ജീവനിൽ കൂട്ടുകാരായി നമ്മൾ
കൗതുകം വിടരും കണ്ണുമായി ചീറിടും
കൗമാര കുരുവിക്കൂട്ടം പോലെ നമ്മൾ
ജീവിതമെന്ന കൂടുകൂട്ടും മുൻപേ
ജീവനിൽ കൂട്ടുകാരായി നമ്മൾ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts