ഗതകാല പോരിൻ (മാന്നാർ മത്തായി സ്പീക്കിങ്ങ് II )
This page was generated on April 27, 2024, 4:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനനികേഷ് ചെമ്പിലോട്
ഗായകര്‍അഫ്‌സല്‍ ,ടോം സെബാസ്റ്റ്യൻ ,വിപിൻ സേവ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2014 12:06:50.

ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
ദുരതീരാതോടും ശരവേഗങ്ങളോ...
കലിവേഷം തുള്ളും കനലെരിയും നെഞ്ചിൽ
കഥയറിയുന്നോരാണീ മാളോരും
ദ്രുതതാളമേള ഗതിമേലനന്ത
വിധിതാണ്ഡവങ്ങളോ...
ചതിചോടുവെയ്ക്കും അങ്കതിനുതങ്ക ഒരുവീരഗാഥയോ
പെരുകുമീ ശാപങ്ങൾ ഒഴിയുമോ..
എരിയുമീ തീനാളത്തിൽ അലിയുമോ...
ഈ ജന്മം കൊണ്ടിടഞ്ഞു
നമ്മൾ കാതൊരന്തി പൊന്നാളമെന്നാളും
മെല്ലോർക്കും താലതിങ്കൾ..

തീരാമോഹങ്ങളായ് വാഴുന്നോർ ഭൂമിയിൽ
ചൊന്നാടിക്കോലമായ് പോർ‌വിളിതൻ കാഹളം
കേദങ്ങൾ അന്തിയിൽ മോദങ്ങളാകുമോ
ഇരുൾക്കയങ്ങളാണെങ്ങും...

ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
ദുരതീരാതോടും ശരവേഗങ്ങളോ...

പാരിന്നാഴങ്ങളിൽ പാതാളത്താവളം
ഇങ്ങെങ്ങാൻ കണ്ടുവോ ഇന്നലയും മാനസം
വേരായ് നിലങ്ങളിൽ നീർതേടി പോകയോ
നിഴൽതരാദിനാന്തങ്ങൾ...

ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
ദുരതീരാതോടും ശരവേഗങ്ങളോ...
കലിവേഷം തുള്ളും കനലെരിയും നെഞ്ചിൽ
കഥയറിയുന്നോരാണീ മാളോരും
ദ്രുതതാളമേള ഗതിമേലനന്ത
വിധിതാണ്ഡവങ്ങളോ...
ചതിചോടുവെയ്ക്കും അങ്കതിനുതങ്ക ഒരുവീരഗാഥയോ
പെരുകുമീ ശാപങ്ങൾ ഒഴിയുമോ..
എരിയുമീ തീനാളത്തിൽ അലിയുമോ...
ഈ ജന്മം കൊണ്ടിടഞ്ഞു
നമ്മൾ കാതൊരന്തി പൊന്നാളമെന്നാളും
മെല്ലോർക്കും താലതിങ്കൾ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts