മുന്നാഴി മുത്തുമായ്‌ (പൊന്നരയൻ )
This page was generated on April 27, 2024, 2:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെയിംസ് പാറേക്കാട്ടിൽ
ഗാനരചനജിബിൻ എടവനക്കാട് ,സ്നേഹചന്ദ്രൻ എഴിക്കര
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2014 03:41:04.

മുന്നാഴി മുത്തുമായ് തീരങ്ങൾ തേടുന്ന തോണിയിൽ
ഒന്നാം കരയിലെ പെണ്ണിനു ചാർത്തുവാൻ പൊന്നു്...
(മുന്നാഴി...)
ഖൽബിൽ മുത്തണിയൂ..പെണ്ണേ പൊന്നേ പൊന്മണിയേ...
ഏഴാം ബഹറു കണ്ട സുൽത്താനബീഗം നീ
പുന്നാരമ്പിളിയേ...നല്ല മുത്തോലക്കിളിയേ...
മഷിയെഴുതിയ മിഴി തുടിക്കണു് പെണ്ണേ..
ഹോയ് ഹോയ് ഹോയ്...
(മുന്നാഴി...)

കുന്നിമണിക്കണ്ണെഴുതിയ ചേലു്...
കുന്നിമണിക്കണ്ണെഴുതിയ ചേലു്...ഓ ഓ ഓ...
കിലുകിലുങ്ങണ കരിവളകൾ..
തെളതെളങ്ങണ പൂഞ്ചൊടികൾ
നീ ഒരു പൂന്തിര...തുളു തുളുമ്പണ പൊന്നല
അന്നാരം പുന്നാരം താളത്തിൽ തഞ്ചണ തേനല...
(മുന്നാഴി...)

ഒന്നാം പൊൻതിര തുള്ളിവരുന്നൊരു നേരം
ഒന്നാം പൊൻതിര തുള്ളിവരുന്നൊരു നേരം..ഓ ഓ ഓ...
തുടി തുടിക്കണു കടപ്പുറം...നുര നുരയണു കരൾത്തടം
ചാകര പെയ്ത്തുപോൽ..ചാരത്തൊരു ശശികല
അഞ്ചത്തിൽ തഞ്ചത്തിൽ വെൺനുര ചിന്തണ പാലല...
(മുന്നാഴി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts