കളമുരളി (പൊന്നരയൻ )
This page was generated on May 3, 2024, 5:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെയിംസ് പാറേക്കാട്ടിൽ
ഗാനരചനജിബിൻ എടവനക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2014 03:39:56.

കളമുരളി പാടും കടൽ
കളിയാക്കി ചിരിക്കും കടൽ
തിര പാടും താളമല്ലേ...
താളത്തിൽ ആടുന്ന പൊൻകടൽ നീ...
പൊൻകടൽ നീ...
കളമുരളി പാടും കടൽ
കളിയാക്കി ചിരിക്കും കടൽ...

തുറയിലെന്റെ തോണി കണ്ടാൽ
തുമ്പപ്പൂം ചിരിയുമായ്...
ചിന്നി ചിതറുന്ന പൂങ്കടലേ...
മിന്നി മറയുന്ന തേൻ കടലേ...
ഓഹോ ഓ...ഓ..ഓ...ഓഹോ ഓഹോ ഓഹോ ഓ...
നീ തരുമൊരു മുത്തുകൊണ്ടു് മൂവന്തി നേരത്തു്
അരയന്റെ കുടിലിലെന്നും പൊന്നോണം...(2)
കളമുരളി പാടും കടൽ
കളിയാക്കി ചിരിക്കും കടൽ...

നേരമിതു് പോകാറായ്..
സൂര്യനതു് താഴാറായ്
വേഗം പോണം ഈ പൊന്നരയനു്
മീനും വേണം ഈ കുഞ്ഞരയനു്
ഓഹോ ഓ...ഓ..ഓ...ഓഹോ ഓഹോ ഓഹോ ഓ...
കളിവഞ്ചിയല്ലിതു് അരയന്റെ ജീവിത
വഴികാട്ടിയാണെന്റെ കടലമ്മേ...(2)
(കളമുരളി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts