പട്ടം നോക്കി (മഞ്ഞ )
This page was generated on May 4, 2024, 10:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസെജോ ജോൺ
ഗാനരചനബിജോയ്‌ ഉറുമീസ്
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2014 03:44:38.

പട്ടം നോക്കി പാഞ്ഞു നടക്കണ
പട്ടിക്കാട്ടെ വീരനിവൻ...
പുകിലും പാടി പാറി നടക്കണ
പുസ്തക ദ്വേഷി പരിശയിവൻ...
(പട്ടം നോക്കി....)

പൂഴിക്കടയും വയലും തൊടിയും
പുത്തരിയല്ലിവനു്...
കാശുണ്ടാക്കാൻ ആശയുദിച്ചാൽ
മണ്ണിതു പൊന്നാക്കും...
കോക്കിരികാട്ടി പൂച്ചിരി തൂകി
പ്രണയവിലോലം നോക്കി മയക്കി
ചങ്കു കലക്കും മാന്ത്രികവേഷം
ഇവനോടിനി വേണ്ടാ....(2)

കളിയുള്ളൊരു നോട്ടം വേണ്ട
ചതിയുള്ളൊരു കൂട്ടും വേണ്ട
എല്ലുരുകും പണിയിൽ മുഴുകി
ചോര നീരാക്കിടും...
വീട്ടിലുള്ളോന്റെ നെഞ്ചിനുള്ളിലെ തീയണച്ചീടുവാൻ
ഈ നെയ്തു തീർത്തൊരാ മോഹനാളിന്റെ
രാവരങ്ങാക്കുവാൻ..
വെള്ളിവെളിച്ചം തെരുതെരെ മിന്നും...
മായികലോകം മറവിയിലാക്കി
നൽ‌വഴി താണ്ടി തായ്മൊഴിയേറി
നേർവഴി സഞ്ചാരം....
താനേ തന്നാനേ...ഏലേലോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts