ഈ പൂവെയിലിൽ (പകിട )
This page was generated on July 3, 2020, 7:06 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,ആസിഫ് അലി
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2014 15:31:42.
 ഈ പൂവെയിലിൽ , മഴയിൽ , കുളിരല വിതറും രാവുകളിൽ, ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ് , നിവരുകയാണീവഴിയിൽ ,തണലായ്
പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി .. പോകാം ദൂരെ

മൌനം ... ഇതളുകളാം മിഴിയടഞ്ഞ സൂനം , വിടരാനൊരുങ്ങുന്നു മൌനം
തിരമറിയും അലകടലിൻ തീരം , അലിയാൻ തുടങ്ങുന്നു
ആരോരുമോരാതെ ഏതോ വിചാരങ്ങൾ ചിരിയതിൻ മുഖപടമോ
പിറകിലെ ഇരുളറകൾ ..കാണാനാരോ

ഈ പൂവെയിലിൽ , ... , കുളിരല വിതറും രാവുകളിൽ, ഇതിലേ

പാടാം .. മറവിയിലൊരു മഴ വിതറും ഗാനം പലരാഗഭേദങ്ങൾ പാടാം
മിഴികളിലൊരു നനവുണരും ഗാനം അതിഗൂഢ ലോകം ,
എകാകികൾ നമ്മൾ , താനേ തിരഞ്ഞീടും കഥയിതു തുടരുകയോ?
അടിയിലെ കനലറകൾ കാണാനാരോ

ഈ പൂവെയിലിൽ , മഴയിൽ , കുളിരല വിതറും രാവുകളിൽ, ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ് , നിവരുകയാണീ വഴിയിൽ ,തണലായ്
പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി പോകാം ദൂരെ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts