പുത്തനൊരു മേട്ടിൽ (കോൾ മീ അറ്റ് )
This page was generated on April 28, 2024, 6:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅഫ്സല്‍ യൂസഫ് ,തേജ്‌ മെര്‍വിന്‍
ഗാനരചനബീയാർ പ്രസാദ് ,ഫ്രാൻസിസ് താന്നിക്കൽ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:38:48.

ഓ ഓഹോഹോ...ഓ ഓഹോഹോ...
പുത്തനൊരു മേട്ടിൽ പുതുമയുള്ള വീട്ടിൽ
കുടിയേറിപ്പാർക്കാം..അതികാലേ പോകാം...
ഹേയ് അതികാലേ പോകാം...
കുടിയേറിപ്പോയാൽ...ബോധമിന്നു പോകും
പുതുമയുള്ള വീട്ടിൽ..ഓ
എത്താതെ പോകും...എത്താതെ പോകും...

മലരിന്റെ മണമുള്ള മലയാള മണ്ണു്
മേഘങ്ങൾ പോലെ പാറിപ്പറക്കാം...
മേഘങ്ങൾ പോലെ പാറിപ്പറക്കാം...
(മലരിന്റെ...)
പൂത്തുമ്പിപോലെ...വിണ്ണിന്റെ മാറിൽ
പൂത്തുമ്പിപോലെ...വിണ്ണിന്റെ മാറിൽ
പുളകങ്ങളാലെ ചിത്രം വരയ്ക്കാം..
പുളകങ്ങളാലെ ചിത്രം വരയ്ക്കാം..
(പുത്തനൊരു മേട്ടിൽ...)

കുളിരുള്ള ആറിൽ പരൽമീനു പോലെ
മിന്നിത്തിളങ്ങാൻ ഒന്നിച്ചു നീന്താം..
മിന്നിത്തിളങ്ങാൻ ഒന്നിച്ചു നീന്താം..
(കുളിരുള്ള...)
സ്വപ്നങ്ങളെല്ലാം..സത്യങ്ങളാവാൻ
സ്വപ്നങ്ങളെല്ലാം..സത്യങ്ങളാവാൻ
ഒരു ജന്മം കൂടി തരുവാനില്ലാരും...
ഒരു ജന്മം കൂടി തരുവാനില്ലാരും...
(പുത്തനൊരു മേട്ടിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts