വിജനമൊരു വീഥിയിൽ (പിയാനിസ്റ്റ് )
This page was generated on March 28, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംറിയാസ് ഷാ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2014 09:40:14.

വിജനമൊരു വീഥിയിൽ സജലമിഴി തേടവേ
പറയാമൊഴിയായൊരു വേദന പിടയുകയോ...
അറിയാതറിയാതൊരു ചേതന കുതറുകയോ...
മാരിക്കാറിൻ ലോകം തേടുന്നു...
വാനം നീളേ പാടുന്ന വേഴാമ്പൽ നീ...
(വിജനമൊരു വീഥിയിൽ...)

തേടുന്നു പകൽ രാവിനെ...
തേടുന്നു സ്വരം വീണയെ...
ഇടറിയുതിരുമിലകളെന്ന പോലവേ
പകലുമിരവുമൊഴുകിമറയുമീ വേനലിൽ
ഓർമ്മകളിൽ ആരുടെ സ്നേഹസ്വരം ഇതൾനീട്ടിയോ..
പാഴ്മുരളിയേതൊരു ലോലകരലയമോർക്കയോ
അനുദിനമനുദിനമെരിയുമി വിരഹവുമായ്...
(വിജനമൊരു വീഥിയിൽ...)

തേടുന്നിതാ മലർക്കാറ്റിനെ..ഏയ്‌...
തേടുന്നിതാ നിഴൽ ജ്വാലയെ...
തിരകൾ നുരകളിളകിമറിയുമീ സാഗരം
വിധുരഹൃദയഭാവമാർന്നു തേങ്ങവേ...
പോക്കുവെയിലാളുമീ മൂകമണലാഴികളിതിൽ
കാണുവതിനാവുമോ ദൂരെയിനി നീരലകളെ
മണിമുകിലരുളുമി ജലകണമണിവതിനായ്...
(വിജനമൊരു വീഥിയിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts