വിധാത ചേതസ്സില്‍ (സ്വരലയം )
This page was generated on April 26, 2024, 8:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംകെ വി മഹാദേവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2014 08:34:26.

വിധാതചേതസ്സിൽ പ്രഭവം കൊണ്ടൊരു
അനാദി ജീവനവേദം...
ഓം...
പ്രാണസിരകൾക്കു് സ്പന്ദനം നൽകിയ
ആദി പ്രണവനാദം...
ഓം...
ഹൃദയകലികയിൽ പ്രതിബിംബിക്കും
വിശ്വരൂപ വിലാസം...
ഹൃദയവനികയിൽ പ്രതിധ്വനിക്കും
സ്വർണ്ണ വിപഞ്ചീ ഗാനം...
ആ...ആ...ആ....ആ....

സരസ സ്വരസുര നദീഗമനമായ്
സാമവേദ സാരമായ്...(2)
ഞാൻ പാടും ജീവനഗീതം...സംഗീതം..
വിരിഞ്ചനാൽ വിരചിതമായി ഈ കവനം
വിപഞ്ചിയെ വിലോളിതമാക്കി ഈ ഗീതം...

പാരിനും വിണ്ണിനും മേലെ...
ദിനകരമയൂഖമാലയ്ക്കു മേലേ
പാറുന്ന വിഹംഗം പോലെ
വിശാല ഗഗനപഥങ്ങളിലൂടെ...
(പാരിനും...)
മധുരിതകളകള ശ്രുതിലയ സ്വരജതി
അവനെ ആരാധികയാക്കി...
വിശ്വകാവ്യമതിനൊരു ഭാഷ്യവുമായ്
വിരിഞ്ചനാൽ വിരചിതമായി ഈ കവനം
വിപഞ്ചിയെ വിലോളിതമാക്കി ഈ ഗീതം...

അനന്തമാകും കാലം പകരും
ജീവന നാദതരംഗം
ഏകാന്തതയെ സ്പന്ദിതമാക്കും
ഹൃദയ മൃദംഗ ഗാനം...
(അനന്തമാകും....)
ചരാചരങ്ങൾ ആദിതാളമതിൽ
ഉണർന്നു നിൽക്കും ഒരു നിമിഷം...
ഏതോ രചനാ ചാതുരിയാൽ
വിരിഞ്ചനാൽ വിരചിതമായി ഈ കവനം
വിപഞ്ചിയെ വിലോളിതമാക്കി ഈ ഗീതം...

എൻ ഉച്ഛ്വാസം കവനം
എൻ നിശ്വാസം ഗാനം...(2)
(സരസ സ്വരസുര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts