അഴകേ നിലാവലിയും (ആകാശങ്ങളില്‍ )
This page was generated on May 1, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅഭിജിത് പി എസ് നായര്‍
ഗാനരചനജയകുമാർ കെ പവിത്രൻ
ഗായകര്‍മോന്‍സ്‌രാജ് ,റിയ രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2014 19:46:41.

അഴകേ....നിലാവലിയും രാവിൽ
അഴകേ....നിലാവലിയും രാവിൽ....
നിറയുമീ അനുരാഗം...അറിയുമോ...പ്രിയതേ....
നിനവിലെ മധു നുകരുവാനിനിയും നാമൊന്നുചേരും
പ്രിയനേ...കിനാവുണരും നേരം
കരളിലെ മൃദുരാഗം കവിതയായ് പകരൂ...
കനവിലെ കുളിരണിയുവാനിനിയും നാമൊന്നു ചേരും
അഴകേ......

മധുരമെഴുതിയൊരധരവും ചിരിയലകളും നിനക്കേകീ രതിഭാവം
തരളമാം എൻ ഹൃദയവീണയിനീണം നീ തലോടി....
നാളുതോറും നീയിനി ചേരും എൻ പ്രാണനായ്
നാളുതോറും ഞാനിനി ചേരും നിൻ ജീവനായ്...
മിഴിയിലെ മൗനങ്ങളിൽ
കിനിയും കണമായ് അലിയാൻ ഇനി നാമൊന്നു ചേരും
പ്രിയനേ....

ചേലൊത്ത പാട്ടിന്റെ താളത്തിൽ നീയെന്റെ മാനസവാതിൽ തുറന്നു...
മെല്ലെ മെല്ലെ...
നിൻ നറുചന്തവും ചന്ദനഗന്ധവും എന്നും ഞാൻ തേടി...
ഈ നിമിഷംമുതൽ ഞാനിതാ നില്പൂ നിൻ ചാരെ...
ഈ നിമിഷംമുതൽ ഞാൻ സഖീ നിൽക്കും നിൻ കൂടെ...
മാഞ്ഞുപോയെൻ നൊമ്പരം...
പ്രണയം പടരും ശ്രുതിയായ്‌ ഇനി നാമൊന്നു ചേരും
അഴകേ....
നിലാവലിയും രാവിൽ നിറയുമീ അനുരാഗം
അറിയുമോ...പ്രിയതേ....
നിനവിലെ മധു നുകരുവാനിനിയും നാമൊന്നു ചേരും
അഴകേ......
ഓ...ഓ....ഓ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts