ശലഭമേ ഒരു നിഴല്‍ (ആകാശങ്ങളില്‍ )
This page was generated on April 28, 2024, 4:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅഭിജിത് പി എസ് നായര്‍
ഗാനരചനറിക്സണ്‍ സേവ്യര്‍
ഗായകര്‍നിഖിൽ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2014 19:46:08.

ശലഭമേ...ഒരു ഇതൾ തേടി ഇന്നു വന്നു ഞാൻ നിന്നിലായ്
ഓ...ഓ...ഒരു തെന്നൽപോൽ വന്നു ഞാൻ....
ശലഭമേ...ഒരു നിഴൽപോലിന്നും വന്നു ഞാൻ ജീവനിൽ
ഓ...ഓ...ഒരു തെന്നൽപോൽ വന്നു ഞാൻ....
ശലഭമേ...ഓ...ഓ...
ആ...ആ...ആ....ആ....ആ....

നീ മൊഴിയുമോ...അലിയുമോ...മധുരമായ്...
നീ നിറയുമോ...നുകരുമോ...പ്രിയനെ...
ഈ മാനത്തെ വർണ്ണമോ എന്നും ഈ കാറ്റിൻ സുഗന്ധമോ
പ്രിയനെ പുണരുമോ....ഓ...ഓ...

നീ പിരിയുമോ...അകലുമോ...നിമിഷമായ്...
നീ തളിർക്കുമോ...വിരിയുമോ...പ്രിയനെ
നീ കാണാത്ത പ്രണയമോ ഇന്നു നീ എൻ പാട്ടിനീണമോ
പ്രിയരേ പറയുമോ....ഓ...ഓ...
ശലഭമേ...ഒരു ഇതൾ തേടി ഇന്നു വന്നു ഞാൻ നിന്നിലായ്
ഓ...ഓ...ഒരു തെന്നൽപോൽ വന്നു ഞാൻ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts