ആയിരം കണ്ണുമായ്‌ (ബൈസിക്കിൾ തീവ്സ് )
This page was generated on April 30, 2024, 4:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജെറി അമല്‍ദേവ്‌ ,ദീപക്‌ ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍ആസിഫ് അലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2021 06:25:33.
 ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍

എന്നില്‍ നിന്നും പറന്നകന്നൊരു

പൈങ്കിളീ മലര്‍ തേന്‍കിളി

പൈങ്കിളീ മലര്‍ തേന്‍കിളി



തെന്നല്‍ ഉമ്മകള്‍ ഏകിയോ

കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ

ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ

എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ

എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts