തലവെട്ടം കാണുമ്പോൾ (1983)
This page was generated on April 27, 2024, 6:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നിവാസ് രഘുനാഥൻ ,ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2013 03:21:39.

തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടിപൂരം
തലമൂത്തൊരു പേരാലിൻ
കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണേ പാടത്തീ തക തിത്തകമേളം...
മഴ തുള്ളി പെയ്യട്ടെ...വെയിലാളിക്കത്തട്ടെ...
രസമൊട്ടും ചോരാതെ ഈ മേളം നീളട്ടെ...
കര ചുറ്റും പൂങ്കാറ്റേ...കരയേഴും കേൾക്കട്ടെ
അതിനൊപ്പം കൂടാൻ മാളോരെല്ലാം പോന്നാട്ടെ...
കണ്ണു ചിമ്മും മുൻപേ നേരം പോണേ...
കാത്തുനിൽക്കാതെങ്ങോ കാലം പോണേ...(2)
വിടരുതെടാ...മുറുകെ പിടിയെടാ...
സമയമതിനെടാ...തകാം തക തിന്താതേയ്..
(തലവെട്ടം....)

വഴിയിൽ ഒരു കളമൊഴിതൻ വളകിലുക്കം..
മനസ്സിൽ ഒരു ചെറുകിളി തൻ ചിറകിളക്കം
ഏതേതോ കണ്ണും കണ്ണും എങ്ങോ തമ്മിൽ കോർക്കുന്നേ...
ആരാരും ഒന്നും മിണ്ടാതെല്ലാം തമ്മിൽ ചൊല്ലുന്നേ...
ഞാനൊന്നും കണ്ടിട്ടില്ലെന്റൂഞ്ഞാലാടും തത്തമ്മേ
എന്തേലും കണ്ടിട്ടുണ്ടേൽ എങ്ങും പോയി പാടല്ലേ...

ഇത്രയേറെ ഭംഗി തുടിക്കും നാടൊന്നുണ്ടോ തത്തേ
ചുറ്റിനടന്നിട്ടക്കരെയെങ്ങാൻ കണ്ടിട്ടുണ്ടോ...
ഞങ്ങടെ പോലെ കൂട്ടുപിടിക്കാൻ വേറെയാളെ തത്തേ
ഇത്രനാളും തേടിനടന്നിട്ടൊത്തിട്ടുണ്ടോ....
(തലവെട്ടം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts