ഏദൻതോട്ടം പൂത്തുലഞ്ഞതോ (വിശുദ്ധൻ )
This page was generated on April 19, 2024, 1:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ് ,മുരുകൻ കാട്ടാക്കട
ഗായകര്‍അന്‍വര്‍ സാദത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2013 02:50:36.

ഏദൻതോട്ടം പൂത്തുലഞ്ഞതോ...
താരാജാലം ദിക്കറിഞ്ഞതോ...
രാജാക്കന്മാർ കാത്തുനിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ...
രാക്കടമ്പു പൂത്തപോലെ നീ ചിരിച്ചതോ...
(ഏദൻതോട്ടം...)

വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ...(2)

അല്ലിപ്പൂ കൺ‌തടങ്ങളാൽ
നോക്കുമ്പോൾ പൂക്കുന്നു കുഞ്ഞു ലില്ലികൾ
മുല്ലപ്പൂ പൊൻകരങ്ങളാൽ
പുൽകുമ്പോൾ അലിയുന്നു കുഞ്ഞുനോവുകൾ
മുറിവൊക്കെ നീയെടുത്തു..മുറിയാതെ എന്നെ കാത്തു
സുരലോകദൂതർ വാഴ്ത്തുമെന്റെ സ്നേഹഗായകൻ...

വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ...(2)
(ഏദൻതോട്ടം...)

കടുകോളം നാം അവനെയോർക്കുകിൽ
കടലോളം കാരുണ്യം കനിയുമീശ്വരൻ
പാടത്തെ പാഴ്നിലങ്ങളിൽ
പൊന്നിനുംപൊന്നായ പൊന്നു വിളഞ്ഞേ...
കുരുടന്നു കാഴ്ചയായി..ചെകിടന്നു കേൾ‌വിയായി
കുരിശിന്റെ പാതയിൽ നടക്കുമെന്റെ രക്ഷകൻ...
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ...(2)
(ഏദൻതോട്ടം...)
(വാക്കിന്നാകുമോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts