യാനം (എസ്കേപ് ഫ്രം ഉഗാണ്ട )
This page was generated on April 30, 2024, 10:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവരുണ്‍ ഉണ്ണി
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2013 02:51:05.

യാനം...തീരങ്ങൾ തേടുന്ന യാനം
ദൂരം...പാദങ്ങൾ താണ്ടുന്ന ദൂരം
കാണുന്നു നാമിന്നു്...ആകാശക്കൊമ്പത്തു്
മേഘത്തിന്നോരത്തു്...കനവിന്റെ പൂപ്പാടം
ഓഹോഹോ...
യാനം...തീരങ്ങൾ തേടുന്ന യാനം

ഏതോ ഒരു ജീവതാളം
കാതിൽ മൂളും കാലം കാത്തൊരീണം
മേലേ മിന്നും മേഘതാരം
പാതകാട്ടും ദിവ്യസൗരദീപം
(ഏതോ....)
സായന്തനം പാടും മനം
കാറ്റു മെല്ലെ വാതിൽ ചാരും ശ്യാമനേരം
രാവേറുമ്പോൾ തിങ്കൾമുഖം
ഏതോ മോഹ കാവ്യം പോലെ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts