കൗമാരത്തിന്‍ മടിയില്‍ (അവളുടെ പ്രതികാരം )
This page was generated on April 27, 2024, 11:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകോന്നിയുര്‍ ഭാസ്‌
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2014 07:30:14.
കൌമാരത്തിൻ മടിയിലുറങ്ങും കാമിനി ഞാൻ
താരുണ്യത്തിൻ താളമുലയ്ക്കും തളിർലത ഞാൻ
യാമിനി ഞാൻ മോഹിനി ഞാൻ
വസന്തപൌർണ്ണമി ഞാൻ

രാഗോന്മാദമുണർത്തും മോഹനഭാവപരാഗം ഞാൻ
ശാരദരജനിയിലുണരാൻ വെമ്പും മോഹനരാഗം ഞാൻ
ഭാവന ഞാൻ ഭാമിനി ഞാൻ
മഴവില്ലിന്നൊളി ഞാൻ

ഭാവോന്മീലിത ഭംഗി തുളുമ്പും മദിരാചഷകം ഞാൻ
മന്മഥമലരമ്പുകളെയ്യുന്നൊരു മാദകസുന്ദരി ഞാൻ
രാഗിണി ഞാൻ അനുരാഗിണി ഞാൻ
രാവുകളിൽ രതി ഞാൻ 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts