താഴ്‌വാരം (തിര )
This page was generated on April 18, 2024, 11:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ഹെഷാം അബ്ദുൾ വഹാബ് ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന ,ധ്യാൻ ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2018 05:14:08.

താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ തേടുകയായ് മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ....
വേദന....
താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ....

കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നു
കൈകളിൽ നിന്നു നേരം തെന്നിമാറുന്നു...
അകലേ....അകലേ...പ്രാണനേ....
പോകും ഈവഴി നിന്നിലായ് ചേരുമോ...
ചേരുമോ.....ഓ....ഓ....
താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
ഓ...പാഴ്താരം പാരാകെ....

മുകിൽനിലാവിനി മറയും നേരം
വിജനമീവഴി വലയും നേരം...
പതറരുതേ...ചുവടുകളേ...
സമയമേറെയും അകലും നേരം
ഹൃദയതാളം മുറുകും നേരം
പലവഴിയേ...മറയരുതേ...
കരം കൊണ്ടോ തടുത്തതല്ലേ കുരുന്നേ...
വരം കൊണ്ടേ തിരിച്ചുനേടും വരും നാളിൽ
കരുതലോടെ ജീവനേ...
കാവലായ് നിന്നിടാം...എന്നുമേ....
(താഴ്‌വാരം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts