താലോലം താരാട്ടാം (കൂട്ടത്തിൽ ഒരാൾ )
This page was generated on May 3, 2024, 4:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസന്തോഷ്‌ കേശവ്‌
ഗാനരചനസുധീര്‍ പറൂർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2014 08:17:45.

താലോലം താരാട്ടാം
താമരപ്പൂവേ നീയുറങ്ങു്...(2)
ആലോലം ചാഞ്ചാട്ടാം
തങ്കക്കിനാവേ നീയുറങ്ങു് ....
അച്ഛന്റെ നെഞ്ചത്തു് ചാഞ്ഞുറങ്ങു്
അമ്പിളിമാമനെ കണ്ടുറങ്ങു്...
ആരോമൽ പൈതലേ നീയുറങ്ങു്..
എന്റെ ആത്മാവിൽ പൂവിട്ട തേനുറങ്ങു്...
താലോലം താരാട്ടാം
താമരപ്പൂവേ നീയുറങ്ങു്...

നാളെ വെളുപ്പിനു് നീയുണരുമ്പോൾ
തുമ്പക്കുടം കൊണ്ടു് കൂടൊരുക്കാം...അച്ഛൻ
കുന്നിക്കുരു കൊണ്ടു് മാല കോർക്കാം...
(നാളെ വെളുപ്പിനു്...)
പൊന്നല്ലേ...പൂവല്ലേ...നീയുറങ്ങു്
പൊന്നല്ലേ...പൂവല്ലേ...നീയുറങ്ങു്...
പുന്നാരക്കണ്ണൊന്നടച്ചുറങ്ങു്....
താലോലം താരാട്ടാം
താമരപ്പൂവേ നീയുറങ്ങു്...

നല്ല കിനാക്കണ്ടു് നീയുറങ്ങുമ്പോൾ
പൊന്നും കുടത്തിനു് കൂട്ടിരിക്കാം...അച്ഛൻ
കുഞ്ഞിക്കുറുമ്പുകളോർത്തിരിക്കാം...
(നല്ല കിനാക്കണ്ടു്...)
മുത്തല്ലേ...സ്വത്തല്ലേ...നീയുറങ്ങു്
മുത്തല്ലേ...സ്വത്തല്ലേ...നീയുറങ്ങു്...
എന്റെ ചിത്രവിളക്കല്ലേ നീയുറങ്ങു്..
(താലോലം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts