ചെത്തിമിനുക്കി (വസന്തത്തിന്റെ കനല്‍ വഴികളിൽ )
This page was generated on April 27, 2024, 12:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎ ആര്‍ രഹന
ഗാനരചനഅനില്‍ വി നാഗേന്ദ്രന്‍
ഗായകര്‍എൻ ശ്രീകാന്ത് ,മണക്കാട് ഗോപൻ ,യാസിൻ നിസാർ ,സോണിയ സംജദ് ,അമൃത ജയകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2013 02:58:34.

പാടു കുഞ്ഞേ..പാടു കുഞ്ഞേ..
പാടാൻ പറ്റുമ്പം പാടു കുഞ്ഞേ..
ആടു കുഞ്ഞേ..ആടു കുഞ്ഞേ..
ആടാൻ പറ്റുമ്പം ആടു കുഞ്ഞേ..

ചെത്തിമിനുക്കി അടിപൊളിയായ്
കറങ്ങിയങ്ങിനെ വന്നിട്ടു്
വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ...
നാഴികയ്ക്കു് നാല്പതുവട്ടം
നാക്കിട്ടടിക്കുന്ന പെങ്കൊച്ചു്...
നോക്കിയൊന്നു കണ്ണുരുട്ടി മീശ പിരിച്ചപ്പം
വിറച്ചുപോയി...
(ചെത്തി മിനുക്കി...)
നല്ലകുഞ്ഞേ ചെല്ലു കുഞ്ഞേ
ചെല്ലാൻ പറ്റുമ്പം ചെല്ലു കുഞ്ഞേ...
തല്ലു കുഞ്ഞേ...ചെല്ലു കുഞ്ഞേ...
തല്ലാൻ പറ്റുമ്പം തല്ലു കുഞ്ഞേ...

ഫേഷ്യലിട്ടു മദാമ്മയായ് വന്നശിങ്കാരീ
ചമ്മി വിയർത്തൊഴുകിയപ്പോൾ
ഗ്ലാമറെല്ലാം ഒലിച്ചു പോയ്‌...
മസിലെല്ലാം പെരുക്കിവെച്ചു വന്ന കുട്ടപ്പൻ
കണ്ണുകൊണ്ടൊരേറു കൊണ്ടാപ്പം
ഗ്യാസുപോയി വീണെടീ...
(ചെത്തി മിനുക്കി...)

പോരു കുഞ്ഞേ...വാരു കുഞ്ഞേ..
വാരാൻപറ്റുമ്പം വാരു കുഞ്ഞേ..
വാ കുഞ്ഞേ...ചേരു കുഞ്ഞേ...
ചേരാൻ പറ്റുമ്പം ചേരു കുഞ്ഞേ..

ആണുങ്ങളെ കണ്ടൂടാത്ത ചെല്ലപ്പെണ്‍കൊടി
പ്രേമിച്ചങ്ങനെ തുടങ്ങിയപ്പോൾ
ഗിന്നസ്ബുക്കിൽ വന്നെടാ
പെണ്ണുങ്ങളെ കച്ചകൊടുത്താടിച്ചെന്നടുത്തു
കിട്ടിയപ്പോൾ തൊട്ടടുത്തു പെണ്ണുവേണം എന്തിനും...
ചെത്തിമിനുക്കി അടിപൊളിയായ്
കറങ്ങിയങ്ങിനെ വന്നിട്ടു്
വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ...

നാഴികയ്ക്കു് നാല്പതുവട്ടം
നാക്കിട്ടടിക്കുന്ന പെങ്കൊച്ചു്...
നോക്കിയൊന്നു കണ്ണുരുട്ടി മീശ പിരിച്ചപ്പം
വിറച്ചുപോയി...
നല്ലകുഞ്ഞേ ചെല്ലു കുഞ്ഞേ
ചെല്ലാൻ പറ്റുമ്പം ചെല്ലു കുഞ്ഞേ...
തല്ലു കുഞ്ഞേ...ചെല്ലു കുഞ്ഞേ...
തല്ലാൻ പറ്റുമ്പം തല്ലു കുഞ്ഞേ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts