അടിമ നുകം (വസന്തത്തിന്റെ കനല്‍ വഴികളിൽ )
This page was generated on April 26, 2024, 12:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെയിംസ് വസന്തൻ
ഗാനരചനഅനില്‍ വി നാഗേന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2013 03:07:35.

അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ....
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ....
ദുരിതക്കണ്ണീർക്കയത്തിൽ മുങ്ങിയ ദരിദ്രകോടികളേ
മനുഷ്യ ജീവികളേ...സഹോദരങ്ങളേ...
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ....
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ....

തളർന്നുപോകാതുറച്ചകാലിൽ പിടഞ്ഞെണീക്കൂ
തളർന്നുപോകാതുറച്ചകാലിൽ പിടഞ്ഞെണീക്കൂ...
ഈ കനൽ വഴികളെ കടന്നു ചെന്നാൽ
ചുവന്ന പൂക്കാലം...നമ്മുടെ ചുവന്ന പൂക്കാലം...

എത്രയെത്ര തലമുറയായ്‌ സഹിച്ചു നിങ്ങൾ
മൃഗങ്ങളേക്കാൾ നികൃഷ്ടരായി കഴിഞ്ഞു നിങ്ങൾ...(2)
നിങ്ങളൊഴുക്കിയ ചോരവിയർപ്പിൽ നിന്നല്ലോ
ജന്മികൾ മുത്തും പൊന്നും വാരിക്കൂട്ടുന്നു....
നിങ്ങൾ ഞെരിഞ്ഞു തകർന്നു വീണ ഭൂമിയിലല്ലോ
ചൂഷകർ മണിമേടകളിൽ സുഖിച്ചു വാഴുന്നു
ഉണരൂ സഖാക്കളേ...പൊരുതൂ സഖാക്കളേ...
ഈ കനൽ വഴികളെ കടന്നു ചെന്നാൽ
ചുവന്ന പൂക്കാലം...നമ്മുടെ ചുവന്ന പൂക്കാലം...

എത്രയെത്ര സോദരിമാരുടെ മാനം ചീന്തി
എത്ര കിടാങ്ങൾ നൊന്തു കരഞ്ഞീ മണ്ണിൽ ചേർന്നു...(2)
നിങ്ങടെയസ്ഥികൾ ഉരുക്കിവാർത്ത ചങ്ങലയല്ലോ
ജന്മം മുഴുവൻ നിങ്ങൾ തന്നെ അണിയുന്നു
നിങ്ങൾ പിടഞ്ഞു മരിച്ചു വീണ മണ്ണിതിലല്ലോ
മർദ്ദകർ നിങ്ങടെ കുഞ്ഞുങ്ങൾക്കായ്‌ ജയിൽ തീർക്കുന്നു...
ഉണരൂ സഖാക്കളേ....പൊരുതൂ സഖാക്കളേ...
ഈ കനൽ വഴികളെ കടന്നു ചെന്നാൽ
ചുവന്ന പൂക്കാലം...നമ്മുടെ ചുവന്ന പൂക്കാലം...
(അടിമനുകം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts