ഏനെൻ സ്വപനം (യൂ കാൻ ഡൂ )
This page was generated on May 4, 2024, 9:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജയമോഹനൻ
ഗാനരചനഅജോയ് ചന്ദ്രൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:15:03.

ഏനെൻ സ്വപ്പനം കണ്ടേ ഇല്ലാ...
ഏനെൻ സ്വപ്പനം കണ്ടേയില്ലാ...(2)
പാടത്തു വെള്ളം തേവണ നേരം
പാതിരാമട കാക്കണ നേരം
പാടത്തു വെള്ളം തേവണ നേരം
പാതിരാമട കാക്കണ നേരം
ഏനെൻ സ്വപ്പനം..സ്വപ്പനം..സ്വപ്പനം..
സ്വപ്പനം..സ്വപ്പനം..സ്വപ്പനം..സ്വപ്പനം..

തൂമ്പ വീശിയെറിയണ നേരം
തുമ്പപ്പൂവിനെ കണ്ടേ ഇല്ല
മാവു വെട്ടി മറിക്കണ നേരം
മാങ്കനിയെ കണ്ടേ ഇല്ല...
(തൂമ്പ...)
തോട്ട പൊട്ടിയ താഴേ കുളത്തിലെ
മീനെ വാരിയെടുക്കണ നേരം
ആമ്പൽപ്പൂവിനെ കണ്ടേ ഇല്ല
ഏനെൻ സ്വപ്പനം കണ്ടേയില്ലാ...
കുറ്റിക്കാടു് തെളിക്കണ നേരം
പറ്റെ വെട്ടി വെളുക്കണ നേരം
പച്ചോളിച്ചിരി കണ്ടേ ഇല്ല..
ഏനെൻ സ്വപ്പനം കണ്ടേയില്ലാ...
ഏനെൻ സ്വപ്പനം..സ്വപ്പനം..സ്വപ്പനം..
സ്വപ്പനം..സ്വപ്പനം..സ്വപ്പനം..സ്വപ്പനം..

ഓടുരുട്ടിക്കളിക്കണ നേരം
കമ്പിത്തായം കളിക്കണ നേരം
തുമ്പിപ്പെണ്ണിനെ കണ്ടേ ഇല്ല
ഏനെൻ സ്വപ്പനം കണ്ടേയില്ലാ...
കല്ലുകൊത്തിയെടുക്കണ നേരം
കുഞ്ഞാക്കൈയ്യുമറിഞ്ഞേയില്ല...
മുട്ടി മുട്ടി ഇരിക്കണ നേരം
പറഞ്ഞകാര്യം അറിഞ്ഞേയില്ല...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts