എന്‍ കണിമലരേ (ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ )
This page was generated on April 25, 2024, 5:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനസിബി പടിയറ
ഗായകര്‍നേഹ വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2013 04:17:52.

എന്‍ കണിമലരേ മമ മനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
മന്ദാരത്തേന്‍കുരുന്നേ
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
എന്നോമല്‍ പൂ നിനവേ
നീ കണ്മണിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ

കാര്‍മേഘമലിഞ്ഞു മനമിതളാര്‍ന്നൂ ഈറന്‍കാലമായ്
തൂമോഹമിയന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയ്
അരുണിമയുടെ മാനം പ്രിയമാര്‍ന്നിടുമ്പോള്‍
എന്നുള്ളിലേതോ ലയം
മതിമോഹനരൂപന്‍ ചാഞ്ചാടിടുമ്പോള്‍
എന്നുള്ളിലേതോ പദം

എന്‍ കണിമലരേ മമ മനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
മന്ദാരത്തേന്‍കുരുന്നേ
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
എന്നോമല്‍ പൂ നിനവേ
നീ കണ്മണിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts