മുല്ലപ്പൂ (കാഞ്ചി)
This page was generated on April 27, 2024, 9:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനജി എൻ പത്മകുമാർ
ഗായകര്‍രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2013 09:59:50.

മുല്ലപ്പൂച്ചേലുള്ള പെണ്ണാണു ഞാനെന്നാകും
ശൃംഗാരം എൻ മെയ്യിൽ ചാർത്തിയോ...
കുന്നോളം മോഹങ്ങൾ അമ്മാനമേറും നേരം
എന്നിഷ്ടം ഞാൻ മെല്ലെ ചൊല്ലിടാം...
മഴവില്ലഴകിൽ അനുരാഗം കാണുവതെങ്ങോ
നറുപുഞ്ചിരിയാൽ..നീ എന്നിൽ അലിയുവതെന്നോ...
പ്രണയാർദ്രമാകുന്നാരോ ദൂരേ...
നാണത്താൽ മൂടും നേരം
ഞാൻ മിഴിയാൽ ചൊല്ലീടാം
മുല്ലപ്പൂച്ചേലുള്ള പെണ്ണാണു ഞാനെന്നാകും
ശൃംഗാരം എൻ മെയ്യിൽ ചാർത്തിയോ...

മെല്ലെ മെല്ലെ ഒഴുകും പനിനീർ മഴയായ്
മൗനം എൻ മൗനം...
അരമണി കിലുങ്ങും ആമ്പൽക്കടവിൽ
നാണം...എൻ നാണം...
ആരോരുമറിയാതെ ആവണിപ്പൂവായ് ഞാൻ
ആതിരച്ചേലോടെ മിഴിചേർന്നു നിന്നീടാം
ദൂരേ...ഇനി ദൂരേ...
ഈ മിഴികൾ താനേ മൂടുന്നേരം നീയോ തേനഴകു്...

മുത്തുമുത്തു പോലെ മഞ്ഞുമഴ പെയ്യും
രാവിൽ ഈ രാവിൽ...
ചിരിമണി തൂകും മിഴിയോ
ഞാനെൻ മോഹം എൻ മോഹം
കളിവാക്കു ചൊല്ലുന്നേരം കേൾക്കാത്തതെന്തേ നീ
നറുതേൻനിലാവായ് മിന്നും ശലഭങ്ങളായ് മാറാം...
ദൂരേ...ഇനി ദൂരേ....
ഈ മിഴികൾ താനേ മൂടുന്നേരം നീയോ തേനഴകു്...
(മുല്ലപ്പൂച്ചേലുള്ള....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts